ദുൽഖറിനും അന്ന ബെന്നിനും കൂടുതല്‍ രംഗങ്ങൾ; ‘കൽക്കി’ ഡിലീറ്റഡ് സീൻസ്
Mail This Article
പ്രഭാസ് ചിത്രം ‘കൽക്കി’ സിനിമയിൽ നിന്നും സമയദൈർഘ്യം മൂലം ഒഴിവാക്കിയ രംഗങ്ങൾ പുറത്തുവിട്ട് അണിയറക്കാർ. മൂന്ന് മിനിറ്റുള്ള രംഗത്തിൽ ദുൽഖർ സൽമാനെയും കാണാം. ശോഭന, അന്ന ബെൻ എന്നിവരുടെ കോംബിനേഷൻ രംഗവും ഒഴിവാക്കിയ രംഗങ്ങളിൽ ഉണ്ടായിരുന്നു.
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ആയിരം കോടി ക്ലബ്ബിലെത്തിയിരുന്നു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെയും പ്രൈമിലൂടെയും സ്ട്രീം ചെയ്യുന്നുണ്ട്.
കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ ഉൾപ്പടെ വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്. മലയാളി താരങ്ങളായ ശോഭന, അന്നാ ബെന്‍, ദുൽഖര്‍ സൽമാന്‍ എന്നിവരും അതിഥികളായി എത്തുന്നു.
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.