പുത്തൻ പുതിയ മാറ്റങ്ങളുമായി ജോസ് ആലുക്കാസ് ഓൺലൈൻ സ്‌റ്റോർ
Mail This Article
പുതുവർഷത്തെ വരവേൽക്കാൻ, ജോസ് ആലുക്കാസിന്റെ ഓൺലൈൻ സ്‌റ്റോർ പുത്തൻ പുതിയ ഭാവത്തിലും രൂപത്തിലും കസ്റ്റമേഴ്‌സിന് മുന്നിലെത്തുന്നു. വർഷങ്ങളായി ഓൺലൈൻ ജ്വല്ലറി ഗിഫ്റ്റിങ്ങിനായി മലയാളികൾ സന്ദർശിക്കുന്ന പ്ലാറ്റ്‌ഫോം ആണ് www.josalukkasonline.com. വിദേശത്തുള്ളവർക്കും നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്കായി, വെബ്സൈറ്റ് മുഖേന ആഭരണങ്ങൾ ഗിഫ്റ്റ് ചെയ്യാൻ സാധിക്കും.
പുതിയ മാറ്റങ്ങളിലെ മുഖ്യ ആകർഷണം, ലേറ്റസ്റ്റ് ട്രെൻഡുകളിലുള്ള വിപുലമായ ജ്വല്ലറി കളക്ഷനാണ്. ജോസ് ആലുക്കാസ് പുതുതായി ആരംഭിച്ച 'ഐവി' ആഭരണശ്രേണിയിലെ, പുത്തൻ ആഭരണങ്ങളും കസ്റ്റമേഴ്‌സിന് ഓർഡർ ചെയ്യാവുന്നതാണ്. പുതു തലമുറയുടെ സ്ത്രീ സങ്കൽപ്പങ്ങൾക്ക് കൂട്ടാകുവാൻ, 18 കാരറ്റിൽ ഒരുക്കിയിരിക്കുന്ന ലൈറ്റ് - വെയിറ്റ് ആഭരണ ശ്രേണിയാണ് 'ഐവി'. 'ഐവി' യിലെ ആഭരണങ്ങൾ 4,999 രൂപ മുതൽ സ്വന്തമാക്കാൻ സാധിക്കും.
ഓർഡർ ചെയ്‌തതിന് ശേഷം, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ, ഗിഫ്റ്റ് പ്രിയപ്പെട്ടവരുടെ കൈകളിൽ എത്തിച്ചേരും. കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കൃത്യമായ ഡെലിവറി ജോസ് ആലുക്കാസ് ഉറപ്പ് തരുന്നു. പുതിയ കാലത്തിന്റെ ഗിഫ്റ്റിങ് രീതികളിൽ മുൻനിരയിൽ തന്നെയുണ്ട് www.josalukkasonline.com.
English Summary: Jos Alukkas online store