ADVERTISEMENT

പഴനി ∙ കോവിഡ് പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം. പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് അനുവാദമില്ല. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്കു പ്രവേശനമില്ല.

റോപ് കാറിലും വിഞ്ചിലും മലയിലെത്തുന്നവർക്കു വൈകിട്ടു 7.45 വരെയും നടന്നു മല കയറുന്നവർക്ക് 8 വരെയും ദർശനം ലഭിക്കും. രോഗികളും ഗർഭിണികളും 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ളവരും ദർശനം ഒഴിവാക്കണം. മൊട്ടയടിക്കൽ ചടങ്ങു നടത്താൻ 5 പേരിൽ കൂടുതൽപേർ ഒത്തുചേരുന്നതിനും വിലക്കുണ്ട്. വിവരങ്ങൾക്ക്: 9889668091  വെബ്സൈറ്റ്: www.palanimurugantemple.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com