ജാർഖണ്ഡ്: ഹേമന്ത് സോറൻ വിശ്വാസവോട്ട് നേടി
Mail This Article
×
ന്യൂഡൽഹി ∙ ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസവോട്ട് നേടി. 81 അംഗ നിയമസഭയിൽ നിലവിൽ 76 അംഗങ്ങളാണുള്ളത്. ജെഎംഎം, കോൺഗ്രസ്, ആർജെഡി എന്നിവയുൾപ്പെട്ട ഭരണപക്ഷത്തിനു 45 വോട്ട് ലഭിച്ചു. പ്രതിപക്ഷമായ ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കള്ളപ്പണക്കേസിൽ അറസ്റ്റിലായി 5 മാസം ജയിലിലായിരുന്ന സോറൻ കഴിഞ്ഞ ദിവസമാണു ജാമ്യത്തിലിറങ്ങിയത്. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു.
English Summary:
Hemant Soren wins trust
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.