ഇന്നു മുതൽ വാക്സീൻ മുടങ്ങും: മന്ത്രി വീണ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വാക്സീൻ ക്ഷാമത്തെത്തുടർന്ന് കുത്തിവയ്പ് മുടങ്ങുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നുമുതൽ വാക്സീൻ മുടങ്ങുമെന്ന് ‘മനോരമ’ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നു തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങും. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്. ബാക്കി ജില്ലകളിലും വാക്‌സീൻ കുറവാണ്. സ്വകാര്യ ആശുപത്രികൾ വഴിയുള്ള വിതരണത്തിനു തടസ്സമുണ്ടാകില്ല.
വാക്സീൻ തീർന്ന കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന മുറയ്ക്ക് വിതരണം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച കേന്ദ്രം മുൻപത്തെക്കാൾ കൂടുതൽ വാക്സീൻ അനുവദിച്ചിരുന്നു. ഐസിഎംആർ സിറോ സർവേ പ്രകാരം കേരളത്തിൽ 57% പേർക്ക് കോവിഡ് വന്നിട്ടില്ല. അതുകൊണ്ടു കൂടുതൽ വാക്സീൻ അനുവദിക്കണം. ഇക്കാര്യം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസത്തേക്ക് 60 ലക്ഷം ഡോസ് വേണം – മന്ത്രി പറഞ്ഞു.
English summary: No vaccine stock in Kerala, says Health Minister Veena George