കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; അനുശോചിച്ച് നേതാക്കൾ
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വൈകുന്നേരം ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം പരിപാടി കഴിഞ്ഞ ശേഷം നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. തുടർന്ന് കുഴഞ്ഞു വീണു. ഉടൻ തന്നെ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ യശോദ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടുത്തമാസം 54ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം. പ്രമുഖ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്ട്, ഡി.കെ. ശിവകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. യഥാർഥ രാജ്യസ്നേഹിയും അടിയുറച്ച കോൺഗ്രസുകാരനുമായ രാജീവ് ത്യാഗിയുടെ മരണം തന്റെ സ്വകാര്യ ദുഃഖമാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
English Summary :Congress Leader Rajiv Tyagi passes away