ഇന്ത്യ–ചൈന സംഘർഷം: പ്രതിപക്ഷവുമായി അടച്ചിട്ട ചർച്ചയ്ക്ക് കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ–ചൈന സംഘർഷത്തിൽ പ്രതിപക്ഷവുമായി അടച്ചിട്ട ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ. ചർച്ചയിൽ സൈനിക നേതൃത്വവും പങ്കെടുക്കും. ചർച്ച ഉടനെന്ന് സൂചന. നിയന്ത്രണ രേഖ (എൽഎസി) സംബന്ധിച്ച ഉഭയകക്ഷി കരാറുകൾ ചൈന അംഗീകരിക്കുന്നില്ലെന്നും 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ഇപ്പോഴും അവർ കയ്യടക്കി വച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.
വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്ത്യയുടെ അതിർത്തിയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം സുസജ്ജമാണെന്നും ഏതു സ്ഥിതിയും നേരിടാൻ ഒരുക്കമാണെന്നും അതിർത്തി സംഘർഷത്തെക്കുറിച്ചു ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
English Summary: India China Dispute - follow up