ADVERTISEMENT

ഇറച്ചിയും മീനും കഴിക്കാത്തവർക്ക് അൻപതു നോമ്പിലെ ദിവസങ്ങളിൽ  നല്ല ഇറച്ചികറിയുടെ രുചിയിൽ ചക്കക്കുരു കറി.

ചേരുവകൾ

  • ചക്കക്കുരു - 500 ഗ്രാം
  • ഉള്ളി - 250 ഗ്രാം
  • തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ
  • തക്കാളി - 1
  • മുളകുപൊടി - 2 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില

കടുക് വറുക്കാൻ - വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, ഉള്ളി, കറിവേപ്പില

പാചകം ചെയ്യുന്ന വിധം

  • ആദ്യം ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക.
  • വഴന്നു വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.
  • ഇത്രയും കുക്കറിലേക്ക് മാറ്റുക.
  • അതിലേക്ക് ചക്കക്കുരു, തക്കാളി അരിഞ്ഞത്, ആവശ്യത്തിന് വെള്ളവും ചേർത്ത് ഗരം  മസാല, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ 2 വിസിൽ വരെ വേവിക്കുക.
  • വെന്ത ശേഷം കടുക് വറുത്തു ചേർക്കുക, ഇറച്ചി ഇല്ലാത്ത രുചികരമായ ചക്കക്കുരു ഇറച്ചി കറി ചൂടോടെ വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com