ADVERTISEMENT

അരിപ്പൊടിയും തേങ്ങയും പുട്ടുകുറ്റിക്കുള്ളിലിട്ട് ആവിയില്‍ വേവിച്ച പുട്ട് മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിലൊന്നാണ്.  പുട്ടിനൊപ്പം കടലക്കറിയോ പയറോ മുട്ടക്കറിയോ പഴമോ പപ്പടമോ ഒക്കെയാണ് സാധാരണ കഴിക്കാറുള്ളത്. ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും ഉറവിടമാണ് ഇത്. പലതരം മാവുകള്‍ ഉപയോഗിച്ച് പുട്ട് ഉണ്ടാക്കാം. ആവിയില്‍ വേവിച്ച് കഴിക്കുന്നതു കൊണ്ട് പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്നതിനാല്‍ ഇവ പൊതുവേ ആരോഗ്യകരമായാണ് കണക്കാക്കുന്നത്.  

എത്തപ്പഴവും പപ്പടവും കൂട്ടിക്കുഴച്ച് പുട്ട് കഴിക്കുന്നത് സാധാരണയാണ്. മധുരപ്രേമികള്‍ക്ക് ഇത് സംതൃപ്തിയും ഒപ്പം പോഷകങ്ങളും നല്‍കുന്നു. പുട്ടുപൊടിയും പഴവും കൂടി ഒരുമിച്ചു ചേര്‍ത്തും അടിപൊളി പുട്ട് തയ്യാറാക്കാം. ഇത് എങ്ങനെയന്നു നോക്കാം.

പഴം പുട്ട്

മാവ് ഉണ്ടാക്കാന്‍ - അരി / ഗോതമ്പ് / ഏതെങ്കിലും മില്ലറ്റ് / റാഗി 

ആവശ്യത്തിന് മധുരമുള്ള പഴുത്ത വാഴപ്പഴം

കൂടുതല്‍ മധുരം ആവശ്യമെങ്കിൽ ശർക്കരപ്പൊടി അല്ലെങ്കിൽ പഞ്ചസാര 

തയാറാക്കുന്ന വിധം

ആദ്യം മാവ്, ഉപ്പും വെള്ളവും ചേര്‍ത്ത് തരിതരിയായി കുഴച്ചെടുക്കുക.

ഇതിലേക്ക് അരിഞ്ഞ ഏത്തപ്പഴക്കഷ്ണങ്ങൾ ആവശ്യാനുസരണം ചേർക്കുക.

ആവശ്യമെങ്കിൽ പഞ്ചസാരയോ ശർക്കരയോ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക

ഇത് പുട്ട്കുറ്റിയില്‍ ഇട്ട് സാധാരണ പുട്ട് വേവിക്കുന്നത് പോലെ ആവി കയറ്റി വേവിച്ചെടുക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com