വാങ്ങാനാളില്ല, വിലയില്ല, നെറ്റ് ബോളറും..; ഒടുവിൽ ഐപിഎൽ കിടിലങ്ങളായി അവർ!
Mail This Article
×
വിഡിയോ ഗെയിം കളിക്കുന്നതു പോലെ കളിച്ച്, കോടികളെറിഞ്ഞു നേടിയ താരങ്ങൾ ഐപിഎൽ സീസണിൽ ക്ലിക്കാകാതെ പോകുന്നത് ഒരു വശത്ത്. മറു വശത്താകട്ടെ, ഒട്ടും പ്രതീക്ഷയില്ലാതെ എണ്ണം തികയ്ക്കാനെന്നവണ്ണം ‘ചുളുവില’യ്ക്കെടുത്ത താരങ്ങളുടെ അപ്രതീക്ഷിത തിരിച്ചുവരവ്. പഴയ ഫോമില്ലാത്തതിന്റെ പേരിൽ മാനഹാനി നേരിടേണ്ടി വന്നവരാണു തിരിച്ചുവരവ് നടത്തിയവരിൽ മുന്നിലെന്നത് ശ്രദ്ധേയം. മോഹിത് ശർമ, അജിൻക്യ രഹാനെ, സന്ദീപ് ശർമ എന്നിവരെ ഇക്കൂട്ടത്തിൽ മുൻനിരയിൽ നിർത്തണം. എങ്ങനെയാണ് ഇത്തവണത്തെ ഐപിഎലിൽ ഈ മൂവർ സംഘം വമ്പന്‍ തിരിച്ചു വരവ് നടത്തിയത്? അവിശ്വസനീയമാണ് ആ മുന്നേറ്റം...