ഓഹരിവിപണിയിൽ വൻ ഇടിവ്
Mail This Article
ആഗോള വിപണികളിലെ ഇടിവ് ഇന്നലെ രാജ്യത്തെ ഓഹരി വിപണികളിലുണ്ടാക്കിയത് വലിയ വിൽപന സമ്മർദം. സെൻസെക്സ് 1017 പോയിന്റും നിഫ്റ്റി 292 പോയിന്റും ഇടിഞ്ഞു. നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെ മാത്രമുണ്ടായ നഷ്ടം 5.49 ലക്ഷം കോടി രൂപ. വിദേശ നിക്ഷേപകർ വലിയ തോതിൽ ഓഹരികൾ വിറ്റഴിച്ചു. അമേരിക്കയിലെ സാമ്പത്തിക കണക്കുകൾ, പലിശ കുറയ്ക്കാനുള്ള ഫെഡറൽ റിസർവ് തീരുമാനത്തെ പിന്നോട്ടടിക്കുമോയെന്ന ഭയമാണ് ആഗോള വിപണികളിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടന്നതിനാൽ ഇന്ത്യൻ വിപണിയിൽ വലിയ തോതിലുള്ള ലാഭമെടുപ്പും നടന്നു. ബാങ്കിങ്, ഊർജ മേഖലകളിലെ ഓഹരികളിലാണ് വലിയ തോതിലുള്ള നഷ്ടമുണ്ടായത്.