Activate your premium subscription today
Tuesday, Apr 1, 2025
മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റ് 2005 ലാണ് വിപണിയിൽ എത്തിയത്. മാരുതിയുടെ ഏറ്റവും അധികം വിൽപനയുള്ള ചെറു കാറായ സ്വിഫ്റ്റിന്റെ മൂന്നാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്. 2018 ലാണ് മൂന്നാം തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ എത്തിയത്.
ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന് ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്മാന്, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി. തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്പറേഷന് സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ
മാരുതി സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ഹൈബ്രിഡ് ബാഡ്ജോടു കൂടിയ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ ചിത്രങ്ങൾ ബെംഗ്ലളൂരുവിൽ നിന്നാണ് പുറത്തുവന്നത്. രാജ്യാന്തര വിപണിയിലുള്ള ഹൈബ്രിഡിന്റെ ബാഡ്ജിങ്ങിലാണ് സ്വിഫ്റ്റിന്റെ പരീക്ഷണയോട്ടം. രാജ്യാന്തര വിപണിയിൽ 12 വാട്ട് ചെറു ഹൈബ്രിഡ്
നാലാം തലമുറ സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡൽ ഒരാഴ്ച്ച മുമ്പാണ് മാരുതി സുസുക്കി പുറത്തിറക്കിയത്. സ്വിഫ്റ്റിന്റെ ഇസഡ് 12 ഇ എന്‍ജിനില്‍ ആദ്യമായാണ് സിഎന്‍ജി കിറ്റ് മാരുതി സുസുക്കി അവതരിപ്പിച്ചത്. വിഎക്സ്ഐ, വിഎക്സ്ഐ (ഒ), ഇസഡ്എക്സ്ഐ എന്നിങ്ങനെ മൂന്നു മോഡലുകളിലായാണ് നാലാം തലമുറ സ്വിഫ്റ്റ് എത്തുന്നത്.
കഴിഞ്ഞ മെയില്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പുതു തലമുറ സ്വിഫ്റ്റ് ഇന്ത്യയിലെ ജനപ്രിയ കാറുകളുടെ പട്ടികയില്‍ മുന്നിലുണ്ട്. പുറത്തിറങ്ങി നാലു മാസം കൊണ്ട് 67,000ത്തിലേറെ പുതുതലമുറ സ്വിഫ്റ്റുകളുടെ വില്പന നടന്നെങ്കിലും മാരുതി സുസുക്കി അടങ്ങിയിരിക്കാന്‍ ഉദ്ദേശമില്ല. തുറുപ്പു ചീട്ടായ സിഎന്‍ജി മോഡല്‍
ഇന്ത്യയില്‍ ഏറ്റവും വില്പനയുള്ള കാറെന്ന പദവി തിരിച്ചു പിടിച്ച് മാരുതി സുസുക്കി സ്വിഫ്റ്റ്. പുത്തന്‍ സ്വിഫ്റ്റും വന്നു, കണ്ടു, കീഴടക്കി... എന്ന വഴിയില്‍ തന്നെയാണ്. മെയ് മാസം തുടക്കത്തില്‍ പുറത്തിറങ്ങിയ സ്വിഫ്റ്റ് മെയ് മാസത്തിലെ തന്നെ വില്പനയില് ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ വിപണിയില്‍ 19,393
മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്. 2005 മുതൽ ഇന്ത്യൻ വിപണിയിലുള്ള ഈ ചെറു കാറിന്റെ 29 ലക്ഷം യൂണിറ്റുകളാണ് രാജ്യത്തു വിറ്റിട്ടുള്ളത്. സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ നാലാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിയത്. മൂന്നാം തലമുറയിലും നാലാം തലമുറയിലുമുള്ള സ്വിഫ്റ്റ് തമ്മിൽ
നാലാം തലമുറ സ്വിഫ്റ്റിന് സിഎൻജി മോഡലുമായി മാരുതി സുസുക്കി ഉടൻ എത്തും. ഒരു കിലോ സിഎൻജിക്ക് 32 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സി സീരിസ് എൻജിനിൽ സിഎൻജി കിറ്റുമായി എത്തുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ മാരുതി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ
മാരുതി സുസുക്കിയുടെ നാലാം തലമുറ സ്വിഫ്റ്റ് കഴിഞ്ഞ ദിവസമാണ് വിപണിയിൽ എത്തിയത്. ഈ ജനപ്രിയ ഹാച്ചിന് പിന്നാലെ സ്പോർട്സ് മോഡലും ആർഎസ് മോഡലും ഇന്ത്യയിലെത്തുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ തലമുറ സ്വിഫ്റ്റ് സ്പോർട് ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്
പുതിയ സ്വിഫ്റ്റ് പുതുമയാണ്. രണ്ടു ദശകം പിന്നിട്ടിട്ടും തെല്ലും വാട്ടമില്ലാതെ നിൽക്കുന്ന ബ്രാൻഡ് മൂല്യം. 29 ലക്ഷം സ്വിഫ്റ്റുകൾ ഇതു വരെ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ടെന്നത് നിസ്സാരമല്ല. ഇവരെല്ലാം മാരുതി പറയും പോലെ ‘ഹാപ്പി കസ്റ്റമേഴ്സാ’ണെന്നു വിശ്വസിച്ചു പോകും. കാരണം മോഡലുകൾ മാറി മാറി വരുമ്പോൾ സ്വിഫ്റ്റിനു
സ്വിഫ്റ്റ് കേവലമൊരു കാറല്ല, ആവേശം കൊള്ളിക്കുന്ന ഒരു വികാരമാണ്. കാറുകൾ കുറേക്കൂടി പ്രാകൃതമായിരുന്ന കാലത്ത്, ഏതാണ്ട് രണ്ടു ദശകം മുൻപ്, 2005ൽ സ്വിഫ്റ്റ് പിറക്കുമ്പോൾ മാരുതി പുതിയൊരു തലമുറയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. അക്കാലം വരെ ശക്തിയും ഫിനിഷുമില്ലാത്ത കുഞ്ഞു കാറുകളാണ് മാരുതിയെന്നു കരുതിയവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഹാച്ച്ബാക്ക്. അതി നൂതന എൻജിൻ, അന്നത്തെ ആഡംബര കാറുകളിൽ പോലും കണ്ടെത്താനാവാത്ത ഫിനിഷ്, യുവത്വം... ജനം ആവേശത്തോടെ സ്വിഫ്റ്റിൽ കുതിച്ചു. 19 കൊല്ലവും 29 ലക്ഷം കാറുകളും പിന്നിട്ട് നാലാം തലമുറയിൽ എത്തുമ്പോഴും സ്വിഫ്റ്റ് കിതയ്ക്കുന്നില്ല. നിരവധി സമാന മോഡലുകൾ വാഴുന്ന വിപണിയിൽ പുതിയ സ്വിഫ്റ്റ് കുതിക്കാനൊരുങ്ങുകയാണ്.
Results 1-10 of 51
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.