Activate your premium subscription today
Friday, Mar 21, 2025
നെടുമ്പാശേരി ∙ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ വിമാനത്താവളത്തിന് സമീപം ഇന്ന് പ്രവർത്തനം ആരംഭിച്ചു. സിയാൽ മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി
കൊച്ചി ∙ സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ഹോട്ടൽ’ 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(സിയാൽ) മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് താജ് ഹോട്ടൽ സമുച്ചയം. സിയാൽ പണി കഴിപ്പിച്ച പഞ്ച നക്ഷത്ര ഹോട്ടലിന്റെ നടത്തിപ്പ്
ആലുവ∙ ‘ദൈവമായിരുന്നു ഞങ്ങൾക്ക് ആ വലിയ മനുഷ്യൻ. അദ്ദേഹത്തിന്റെ കരുതൽ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല’–നിറഞ്ഞ കണ്ണുകൾ തുടച്ചു സുനു വർഗീസ് രത്തൻ ടാറ്റയെ ഓർമിച്ചു. 2008ൽ മുംബൈ താജ് പാലസിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കടുങ്ങല്ലൂർ കണിയാംകുന്ന് വാഴക്കുന്നത്ത്
കൊച്ചിയിലെ ടാറ്റാ ഓയിൽ മിൽസ് ഗെസ്റ്റ് ഹൗസിൽ ചെറുപ്പകാലത്ത് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു രത്തൻ. നികത്തു ഭൂമി വരും മുൻപു മൂന്നു വശവും കായലാൽ ചുറ്റപ്പെട്ട ഗെസ്റ്റ് ഹൗസ് ഇന്ത്യയിൽ തന്നെ ഏറ്റവും മനോഹരമായിരുന്നു. അന്നത്തെ കേരള അനുഭവം രത്തനിലൂടെ പിന്നീട് കേരള ടൂറിസത്തിന്റെ വളർച്ചയ്ക്കു തന്നെ കാരണമായി. അതിനു ടാറ്റ ഉന്നതങ്ങളിലെ മലയാളി മേധാവിയും തുണയായി.
രത്തൻ ടാറ്റ ദീർഘദർശിയായൊരു സംരംഭകൻ മാത്രമായിരുന്നില്ല, ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക അഭിവൃദ്ധിയോട് ആത്മാർഥവും അഗാധവുമായ പ്രതിബദ്ധത പുലർത്തിയ ഒരു നേതാവു കൂടിയായിരുന്നു. എന്നെ ഏറെ ആകർഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണ്. വലിയ വിജയങ്ങൾക്കിടയിലും അദ്ദേഹം എളിമയുള്ള. ആർക്കും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു. ഗൗരവതരമായ സന്ദർഭങ്ങളെ പോലും അദ്ദേഹത്തിന്റെ നർമബോധം പ്രകാശഭരിതമാക്കി. അത് നമുക്ക് അദ്ദേഹത്തോടുള്ള സ്നേഹം വർധിപ്പിച്ചു.
രത്തൻ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ 2008 നവംബറിലായിരുന്നു. ഭീകരാക്രമണത്തിൽ മുംബൈ വിറച്ചു. ടാറ്റയുടെ നിയന്ത്രണത്തിലുള്ള താജ് മഹൽ പാലസ് ഹോട്ടലിൽ കടന്ന ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു. ഗ്രനേഡെറിഞ്ഞു നാശം വിതച്ചു. 3 ദിവസം നീണ്ട താണ്ഡവം. താജിനുണ്ടായത് 400 കോടി രൂപയുടെ നഷ്ടം. ടാറ്റ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചായിരുന്നു താജിലെ ജീവനക്കാർ അതിഥികളെ കാത്തത്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം ജീവൻ പോലും ബലി നൽകി.
ലോകത്തെ ഏറ്റവും പ്രമുഖ ഹോട്ടൽ ബ്രാൻഡ് അംഗീകാരം താജിന്. ടാറ്റാ ഗ്രൂപ്പിൽപ്പെട്ട ഇന്ത്യൻ ഹോട്ടൽസ് കമ്പനിയായ താജിന്റെ ബ്രാൻഡ് മൂല്യം നിലവിൽ 54.5 കോടി ഡോളറാണെന്ന് (4400 കോടി രൂപ) വിലയിരുത്തൽ നടത്തിയ ബ്രാൻഡ് ഫിനാൻസിന്റെ ഹോട്ടൽ ‘ 50’ റിപ്പോർട്ടിൽ പറഞ്ഞു.
കൊച്ചി ∙ നവീകരിച്ച താജ് മലബാർ റിസോർട്ട് ആൻഡ് സ്പാ തുറക്കുന്നു. ഒരു വർഷം നീണ്ട നവീകരണത്തിനും പുനർരൂപകൽപനയ്ക്കും ശേഷമാണു താജ് മലബാർ പുതിയ മുഖത്തോടെ അതിഥികളെ വരവേൽക്കാൻ ഒരുങ്ങുന്നത്. 1935ൽ നിർമിതമായ ഹോട്ടൽ കൊച്ചിയുടെ സാംസ്കാരിക വൈവിധ്യത്തിനും സമുദ്ര ചരിത്രത്തിനും പ്രാധാന്യം നൽകി ആധുനിക രീതിയിലാണു
ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) കൊല്ലത്തു താജ് റിസോർട്ട് തുടങ്ങുന്നു. തിരുമുല്ലവാരം ബീച്ചിനോടു ചേർന്നു 13 ഏക്കറിലാണു റിസോർട്ട് നിർമിക്കുന്നത്. ഇതോടെ, ഐഎച്ച്സിഎലിനു താജ് സിലക്ഷൻസ്, വിവാന്ത, ജിഞ്ചർ ബ്രാൻഡുകളിലായി കേരളത്തിൽ 20 ഹോട്ടലുകളാകും. ഇതിൽ, ആറെണ്ണം നിർമാണം പുരോഗമിക്കുകയാണ്.
കൽപറ്റ ∙ വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെ വയനാടിന്റെ വികസനം കാര്യക്ഷമമാക്കാൻ വൈഫൈ -2023 സിഎസ്ആർ കോൺക്ലേവുമായി ജില്ലാ ഭരണകൂടം. നാളെ പടിഞ്ഞാറത്തറയിലെ താജ് വയനാട് റിസോർട്സ് ആൻഡ് സ്പായിലാണു കോൺക്ലേവ് നടക്കുക. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മെഗാ ഇവന്റ്. സർക്കാർ
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.