Activate your premium subscription today
ഡാവിഞ്ചി കോഡ് സിനിമയിലെയും പുസ്തകത്തിലെയും ക്ലൈമാക്സ് രംഗത്തിലെ ഗ്ലാസ് പിരമിഡ് ഓർക്കുന്നില്ലോ? തുടക്കം മുതൽ കഥ ചുറ്റി പറ്റി നടക്കുന്ന പാരിസിലെ ലൂവ്ര് മ്യൂസിയത്തിന്റെ ഒരു ഭാഗമാണ് ആ സുന്ദര രൂപം. ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ലൂവ്ര് മ്യൂസിയം മനുഷ്യന്റെ സർഗ്ഗാത്മകതയുടെ
ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ പാറയിലുറച്ച നിലയിൽ 1300 വർഷത്തോളം നിലനിന്ന ഡുറൻഡാൽ എന്ന വാൾ മോഷണം പോയത് ഇന്നലെ വാർത്തകളിൽ ഇടം തേടി. എന്നാൽ ഫ്രാൻസിൽ നേരത്തെയും ചരിത്രപ്രാധാന്യമുള്ള ഒരു വലിയ മോഷണം നടന്നിരുന്നു. അന്നു മോഷ്ടിക്കപ്പെട്ടത് സാക്ഷാൽ മൊണാലിസ എന്ന പെയ്ന്റിങ്ങാണ്. മൊണാലിസയെ ലോകപ്രശസ്തമാക്കിയതിലും ഈ
പ്രൊട്ടക്റ്റീവ് കേസുകൾ തയാറാക്കാൻ ലൂവ്രെ സബ് കോൺട്രാക്റ്റ് ചെയ്ത ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന പെറുഗ്ഗിയ, നെപ്പോളിയന്റെ ഇറ്റാലിയൻ തേരോട്ടത്തിനിടെ, ഇറ്റലിയിൽ നിന്ന് മോണാലിസ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വിശ്വസിച്ചിരുന്നത്.
ലോകപ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ 14 വർഷങ്ങളെടുത്തു വരച്ചിട്ടും പൂർത്തിയാകാത്ത ചിത്രം, ഗൂഢസ്മിതവും ആരെയോ തേടുന്ന കണ്ണുകളുംകൊണ്ടു ലോകത്തെയാകെ ഭ്രമിപ്പിച്ച ചിത്രം, നെപ്പോളിയൻ ചക്രവർത്തി തന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ച ചിത്രം, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട, ഏറ്റവും കൂടുതൽ കോപ്പികൾ രചിക്കപ്പെട്ട ചിത്രം... മോണ ലീസയെ വിശേഷിപ്പിക്കാൻ ഈ വാക്കുകളൊന്നും മതിയാവില്ല. ഡാവിഞ്ചിയുടെ അതുല്യ രചന പോലെതന്നെയാണത്! 507 വർഷങ്ങൾക്കു മുൻപു ലിയനാർദോ ഡാവിഞ്ചി വരച്ച മോണ ലീസ ചിത്രത്തിനു മേൽ ഫ്രാൻസിലെ കർഷക അനുകൂല പ്രവർത്തകർ സൂപ്പൊഴിച്ച് പ്രതിഷേധിച്ചതോടെ വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചിത്രം. പുഞ്ചിരി തൂകാൻ മാത്രമറിയുന്ന ആ ചിത്രത്തോട് ആർക്കാണിത്ര വൈരാഗ്യം? കാലത്തെ അതിജീവിച്ച ഈ ചിത്രത്തിൽ ഡാവിഞ്ചി ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്തൊക്കെയാണ്? പോകാം അഞ്ച് നൂറ്റാണ്ട് പിന്നിലേക്ക്...
പാരിസിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലിയനാർദോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മൊണാലിസ ചിത്രത്തിനു നേരെ സൂപ്പ് കോരിയൊഴിച്ച് രണ്ടു സ്ത്രീകളുടെ പ്രതിഷേധം കഴിഞ്ഞിടെ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു. 2022 മേയിലും ഒരാൾ സ്ത്രീവേഷം കെട്ടി ഈ പെയിന്റിങ്ങിനു നേർക്ക് കേക്ക് വലിച്ചെറിഞ്ഞിരുന്നു. മൊണാലിസയുമായി
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച ആ പ്രതിഷേധം നടന്നത്. ഫ്രഞ്ച് തലസ്ഥാനം പാരിസിലെ അതിപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അതിലും പ്രശസ്തമായ മൊണാലിസ പെയിന്റിങ്ങിനു നേർക്ക് രണ്ട് വനിതാ ആക്ടിവിസ്റ്റുകൾ സൂപ്പ് വലിച്ചെറിഞ്ഞു. ലോക കലാസാംസ്കാരികരംഗം മൊത്തത്തിൽ ഞെട്ടി. വിശ്വവിഖ്യാതമാണ്
പാരിസ്∙ ലിയോനാർഡ് ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മോണാലിസ ചിത്രത്തിലേക്ക് സൂപ്പ് എറിഞ്ഞ് പ്രതിഷേധം. പരിസ്ഥിതി വാദവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് പാരിസിലെ ലൂവ്രെയിലെ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്ന പെയിന്റിങ്ങിലേക്ക് തക്കാളി സൂപ്പ് എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. തക്കാളി
പാരിസ് ∙ ചക്രക്കസേരയിൽ ഉരുണ്ടുനീങ്ങി ലൂവ്ര് മ്യൂസിയം കാണാൻ വന്ന ചിത്രകലാപ്രേമിയായ പാവം സ്ത്രീ. ലോകപ്രശസ്ത പെയിന്റിങ്ങായ മോണ ലീസ മായാസ്മിതവുമായി നിൽക്കുന്ന ചുവരിനു സമീപം എത്തിയപ്പോൾ അവരുടെ വിധം മാറി. കൃത്രിമമുടി ധരിച്ച സ്ത്രീ ചക്രക്കസേരയിൽനിന്ന് ചാടിയെഴുന്നേറ്റു. | Mona Lisa | Manorama News
Results 1-8