Activate your premium subscription today
Sunday, Apr 20, 2025
ഇന്ത്യൻ സിനിമയിലെ സംവിധായകരിലും എഴുത്തുകാരിലും 95 ശതമാനത്തിലേറെ പുരുഷൻമാരായതുകൊണ്ടു തന്നെ പുരുഷൻമാരുടെ വീക്ഷണകോണിലൂടെ എഴുതപ്പെട്ടിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ഇന്ത്യൻ സിനിമയിൽ ഏറെയും. ഇതിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ള എഴുത്തുകാരും സംവിധായകരും ഉണ്ട്. വികലമായും ദുർബലമായും
വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലറിൽ ഔസേപ്പായുള്ള വിജയരാഘവന്റെ പകർന്നാട്ടവും കാണാം. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും
‘കിഷ്കിന്ധ കാണ്ഡം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ടീസർ എത്തി. ഏറെ നിഗൂഢതയും ആകാംക്ഷയും ജനിപ്പിക്കുന്ന ടീസറാണ് അണിയറക്കാർ റിലീസ് ചെയ്തത്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ. സംവിധാനം
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഇടം നേടി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ഔദ്യോഗിക പേജിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവച്ചത്. ബറാക് ഒബാമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഈ സന്തോഷം ആരാധകരെ അറിയിച്ചത്.
പാർലമെന്റിലെ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം തന്നെ പ്രാധാന്യം നേടുകയാണ് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്തിയ സ്റ്റൈലും. പലസ്തീൻ എന്ന് ഇംഗ്ലിഷിൽ വലിയ അക്ഷരങ്ങളിൽ എഴുതി തണ്ണിമത്തന്റെ ചിത്രവും ഉൾപ്പെടുത്തിയ ബാഗും തോളിലിട്ടായിരുന്നു പ്രിയങ്കയുടെ വരവ്. വളരെ വേഗത്തിൽ
ലൊസാഞ്ചലസ് ∙ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് രണ്ടു നാമനിർദേശങ്ങളുമായി ചരിത്രമെഴുതി ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം മികച്ച സംവിധാനം, മികച്ച വിദേശ ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളിലാണ് മൽസരിക്കുക. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കേരളത്തിൽ തിയറ്ററുകളിലെത്തിയത് ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിലാണ്. ചിത്രത്തിൽ കനി കുസൃതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് പ്രഭ, പ്രഭയുടെ നിനവുകളിലൂടെയാണ് സിനിമ മുന്നേറുന്നത് എന്നതുകൊണ്ടും അവർ സ്വപ്നം കണ്ട പ്രഭാനാളം
കാൻ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരങ്ങൾ നേടി ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ചിത്രമാണ് ബോളിവുഡ് സംവിധായിക പായൽ കപാഡിയ ഒരുക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ചിത്രത്തിൽ അഭിനയിച്ച മലയാളി താരങ്ങളായ ദിവ്യപ്രഭ, കനി കുസൃതി, ഹൃദു, അസീസ് നെടുമങ്ങാട് തുടങ്ങിയവർ രാജ്യാന്തരപ്രശംസകൾ ഏറ്റുവാങ്ങി. 'പ്രഭയായ്
∙‘ആറ്റുവഞ്ചി’ വേദിയിൽ രാവിലെ മുതൽ തിരക്കായിരുന്നു. ആളുകൾ അക്ഷമയോടെ കാത്തിരിക്കുന്നു. പറഞ്ഞും കേട്ടുമൊക്കെ പലരും മൂന്നാം വേദിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. കാത്തിരിപ്പിനൊടുവിൽ അവർ വന്നെത്തി; കനി കുസൃതി, ദിവ്യപ്രഭ, ബീന പോൾ, പിന്നെ സംവിധായിക പായൽ കപാഡിയയും. അതുവരെ രാഷ്ട്രീയം ചർച്ച ചെയ്ത വേദിയായ
പായൽ കപാഡിയ പറയുന്നു. ‘വളരെ ക്രൂരത നിറഞ്ഞ ഒരു നഗരമാണ് മുംബൈ’. പക്ഷേ ആ നഗരം തന്നെയാണ് പായലിന്റെ ആദ്യ ചിത്രത്തിനു വേണ്ട ലൊക്കേഷനുകളെല്ലാം സമ്മാനിച്ചത്, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി കാൻ ചലച്ചിത്രമേളയിൽ ഗ്രാൻപ്രി നേടിക്കൊടുത്തത്. പായൽ പറഞ്ഞ മുംബൈയുടെ ക്രൂരത ഒരിക്കലും അവിടുത്തെ മനുഷ്യന്മാരെപ്പറ്റിയായിരുന്നില്ല. ആ നഗരം അവിടെയെത്തുന്ന മനുഷ്യർക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ ഒരു വാണിജ്യനഗരത്തിന്റേതായ എല്ലാ പൊതുസ്വാഭാവവും അതു കാണിക്കുന്നുമുണ്ട്. അത്തരമൊരു ‘ക്രൂരത’യാണ് യഥാർഥത്തിൽ പായലിന്റെ സിനിമയ്ക്കു വേണ്ടിയുള്ള ലൊക്കേഷനും സമ്മാനിച്ചത്. 1980കളിൽ മുംബൈയിലെ ദാദറും ലോവർ പരേലുമെല്ലാം കോട്ടൺ മില്ലുകളാൽ സമ്പന്നമായിരുന്നു. എന്നാൽ 1982ലെ ഗ്രേറ്റ് ബോംബെ ടെക്സ്റ്റൈൽ സ്ട്രൈക്ക് എന്നറിയപ്പെടുന്ന സമരം എല്ലാം മാറ്റിമറിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടായിരുന്നു സമരം. അതിനിടെ മറ്റ് വ്യവസായങ്ങളും അവിടെ വളര്‍ന്നു വന്നു. അന്ന് ദാദറിലും പരേലിലുമൊക്കെ താമസിച്ചിരുന്നവരിൽ മൂന്നിലൊന്നും കോട്ടൺ മില്ലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നവരായിരുന്നു. എന്നാൽ അവർക്കെല്ലാം വൈകാതെ വീട് നഷ്ടപ്പെട്ടു. 1980കളിൽ അവിടെ നിന്നിരുന്ന വീടുകളും അപാർട്മെന്റുകളുമൊന്നും ഇന്ന് കാണാനാകില്ല. അവിടമാകെ വമ്പൻ ഫ്ലാറ്റുകളാണ്. ചില പാർപ്പിട സമുച്ചയങ്ങളിലേക്കു കയറണമെങ്കിൽ പ്രത്യേകം അനുമതി പോലും വേണം. ഇന്ന് അവിടെ താമസിക്കുന്നവരൊന്നും പണ്ട് അവിടെയുണ്ടായിരുന്നവരല്ല. ആ പ്രദേശമാകെ മാറിപ്പോയിരിക്കുന്നു.
Results 1-10 of 38
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.