ADVERTISEMENT

‘ആറ്റുവഞ്ചി’ വേദിയിൽ രാവിലെ മുതൽ തിരക്കായിരുന്നു. ആളുകൾ അക്ഷമയോടെ കാത്തിരിക്കുന്നു. പറഞ്ഞും കേട്ടുമൊക്കെ പലരും മൂന്നാം വേദിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. കാത്തിരിപ്പിനൊടുവിൽ അവർ വന്നെത്തി; കനി കുസൃതി, ദിവ്യപ്രഭ, ബീന പോൾ, പിന്നെ സംവിധായിക പായൽ കപാഡിയയും. അതുവരെ രാഷ്ട്രീയം ചർ‍ച്ച ചെയ്ത വേദിയായ ആറ്റുവഞ്ചി പിന്നീടങ്ങോട്ട് ആവേശത്തിരയിൽ ഓളംതുള്ളിയുള്ള യാത്രയിലായിരുന്നു.

manorama-hortus-logo

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സിനിമയുടെ പിന്നണിക്കാർ എത്തുന്നതും കാത്ത് ഒട്ടേറെ പേരാണ് വേദിയിലെത്തിയിരുന്നത്. കസേരകൾ നിറഞ്ഞു. ബദാംമരച്ചുവട്ടിലും വെയിലത്തുമൊക്കെ ആളുകൾ കൂട്ടംകൂടി നിന്നു. അവർക്കിടയിലൂടെയാണു സംഘം നിറഞ്ഞ ചിരിയുമായി വേദിയിലേക്കു കടന്നുവന്നത്. മൂന്നാം വേദിയിലേക്ക് ആദ്യം കടന്നുവന്നത് എഡിറ്റർ ബീനാ പോൾ ആയിരുന്നു. പുറകെ പായലും കനിയും ദിവ്യയും രണബീർ ദാസും. കനിയുടെ അമ്മ ഡോ.ജയശ്രീയും ഉണ്ടായിരുന്നു. അവർ മുൻനിരയിൽ ഇരുന്നു.  

പർപ്പിൾ നിറമുള്ള സാരിയുടുത്ത് ദിവ്യ. ചീകിയൊതുക്കിയ മുടിയിൽ വെള്ളനിറത്തിലുള്ള റോസാപ്പൂ ചൂടിയാണു കനി എത്തിയത്. ഒരു ചെറുപുഞ്ചിരിയുമായി ഛായാഗ്രാഹകൻ രണബീർ ദാസുമെത്തി. സിനിമയെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയുമുള്ള ചർച്ചകൾക്കു ചൂടുപിടിച്ചു. ഇംഗ്ലിഷിൽ സംവാദം കത്തിക്കയറിയപ്പോൾ മലയാളത്തിൽ സംസാരിച്ചുകൂടേ എന്നു ബീന പോൾ ദിവ്യയോട് ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ടു തമാശ പറഞ്ഞും ചിരിച്ചും ആവേശത്തോടെ സിനിമയെക്കുറിച്ചു വാതോരാതെ സംസാരം. 

"പ്രഭ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണു പായൽ എന്നെ ആദ്യം വിളിച്ചത്. എന്നാൽ 2 റൗണ്ട് ഓഡിഷനു ശേഷം പായൽ തീരുമാനം മാറ്റി. അനുവാണ് എനിക്കു കൂടുതൽ യോജിച്ച കഥാപാത്രമെന്നു പായലിനു പിന്നീട്. തോന്നി. കേരളത്തിൽ നിന്നുള്ള രണ്ടു നഴ്സുമാരുടെ കഥ പറയുന്ന സിനിമയായതിനാൽ ഭാഷാശൈലിയിലുള്ള വ്യത്യാസം പോലും മനസ്സിലാക്കിയാണു പായൽ ഈ സിനിമ ചെയ്തിരിക്കുന്നത്.’’

"ഈ സിനിമ എനിക്കൊരു ലേണിങ് പ്രോസസ് ആയിരുന്നു. ആവശ്യത്തിനു സമയം ലഭിച്ചതിനാൽ നന്നായി ഒരുങ്ങാൻ കഴിഞ്ഞു. ഒരുപാട് വർക്‌ഷോപ്പുകൾ ഉണ്ടായിരുന്നു. ഈ സിനിമയിലൂടെ എല്ലാവരും ഒരുമിച്ച് ഒരുപാടു കാര്യങ്ങൾ പഠിച്ചു."

"സിനിമ തുടങ്ങുന്നതിന് മുൻപ് രണ്ടു ദിവസം കനിയെയും ദിവ്യയെയും എന്റെ ഫ്ലാറ്റിൽ താമസിപ്പിച്ചു. അവരുമായി കൂടുതൽ സംസാരിച്ചു, അടുത്തു. അതു ഗുണം ചെയ്തു. കേവലം ഒരു ജോലി എന്നതിലുപരി ആസ്വദിച്ചാണ് സിനിമ ചെയ്യേണ്ടത്. "

കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com

English Summary:

Mlayala manorama Hortus, The 'Aattuvanchi' stage was buzzing with excitement as the team behind the Cannes Grand Prix-winning film 'All We Imagine As Light,' including actors Kani Kusruti, Divyaprabha, and director Payal Kapadia, graced the event. The atmosphere was electric with anticipation and joy as the audience eagerly listened to their inspiring journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com