ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘കിഷ്കിന്ധ കാണ്ഡം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ടീസർ എത്തി. ഏറെ നിഗൂഢതയും ആകാംക്ഷയും ജനിപ്പിക്കുന്ന ടീസറാണ് അണിയറക്കാർ റിലീസ് ചെയ്തത്.

നവാഗതനായ ശരത്ചന്ദ്രൻ ആ‍ർ.ജെ. സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്‍റെ ഉടമയും എൺപതുകാരനുമായ ഔസേപ്പിന്‍റേയും മൂന്നാണ്മക്കളുടെയും കഥയാണ്  പറയുന്നത്. ഒട്ടേറെ വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന് ടീസർ സൂചന നൽകുന്നു. മാർച്ച് 7നാണ് ചിത്രത്തിന്‍റെ റിലീസ്. 

ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ഔസേപ്പിന്‍റെ മക്കളായെത്തുന്നത്. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

മെയ്ഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിർമ്മാണം. രചന ഫസൽ ഹസൻ, ഛായാഗ്രഹണം അരവിന്ദ് കണ്ണാ ബിരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ് സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, എഡിറ്റർ ബി അജിത് കുമാർ, സംഗീതം സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം അക്ഷയ് മേനോൻ, ഗായകൻ ജിതിൻ രാജ്, സൗണ്ട് ഡിസൈൻ, വിപി മോഹൻദാസ്. 

പ്രൊഡക്‌ഷൻ കൺട്രോളർ സിൻജോ ഒറ്റത്തൈക്കൽ, ചീഫ് അസോ.ഡയറക്ടർ കെജെ വിനയൻ, ആർട്ട് അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹ സ്വാമി, കോസ്റ്റ്യൂം അരുൺ മനോഹ‍ർ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കള്ളിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ ഫ്യൂച്ചർ വർക്സ്, വിതരണം സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ ആതിര ദിൽജിത്ത്. കുട്ടിക്കാനം, ഏലപ്പാറ, ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

English Summary:

Watch Ouseppinte Osiyathu Movie Teaser

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com