Activate your premium subscription today
Thursday, Apr 3, 2025
ദുൽഖർ നായകനായെത്തിയ ബഹുഭാഷാചിത്രം ലക്കി ഭാസ്കർ തിയറ്റർ റിലീസിനു ശേഷം ഒടിടിയിലും മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ദുൽഖറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരം ടിനി ടോമാണ്. തമിഴ്താരം രാംകിയാണ് സിനിമയിൽ ആ കഥാപാത്രത്തെ അവതരപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയ്ക്ക് അനുയോജ്യമായ വിധത്തിൽ അതിഗംഭീരമായാണ് ശബ്ദം കൊണ്ടുള്ള ടിനി ടോമിന്റെ പകർന്നാട്ടം. ഡബിങ് അനുഭവങ്ങളുമായി ടിനി ടോം മനോരമ ഓൺലൈനിൽ.
കാളികാവ് സുനിയെന്ന കഥാപാത്രമായി ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സി’ൽ തകര്‍ത്താടുകയാണ് ടിനി ടോം. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഓവറായി പോകാൻ സാധ്യതയുള്ള വേഷമായിരുന്നു തന്റേതെന്നും അത് ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും ടിനി പറയുന്നു. കൂടാതെ മലയാള സിനിമയ്ക്കെതിരെ വരുന്ന
മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കുടുംബത്തിലെ പതിനൊന്നുപേര്‍ നഷ്ടമായ നൗഫലിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി. ഈ ദുരിതസമയത്ത് ഒപ്പമുണ്ടെന്നും വയനാട്ടിലേക്ക് സഹായങ്ങൾ എത്തുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഫോണിൽ വിളിച്ചാണ് മമ്മൂട്ടി നൗഫലുമായി സംസാരിച്ചതും ആശ്വാസവാക്കുകൾ പങ്കുവച്ചതും. താരസംഘടനയായ അമ്മയുടെ റിഹേഴ്സൽ ക്യാംപിനിടെയാണ് മമ്മൂട്ടി നൗഫലിനെ ഫോണിൽ വിളിച്ചു സംസാരിച്ചത്. ടിനി ടോമാണ് നൗഫലും മമ്മൂട്ടിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് വഴിയൊരുക്കിയത്.
മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കുടുംബത്തിലെ പതിനൊന്നുപേര്‍ നഷ്ടമായ നൗഫലിന്റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം. സ്വന്തം സഹോദരനാണ് നൗഫലെന്നും ഇനിെയന്നും തുണയായി താനും ഒപ്പമുണ്ടാകുമെന്നും ടിനിടോം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മലയാള മനോരമയിൽ വന്ന നൗഫലിന്റെ വാർത്ത പങ്കുവച്ചായിരുന്നു ടിനി ടോമിന്റെ
‘ഭ്രമയുഗം’ സ്പൂഫ് കണ്ട് മമ്മൂട്ടി ബാക്ക് സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ചെന്ന് നടൻ ടിനി ടോം. മമ്മൂക്ക അനശ്വരമാക്കിയ കഥാപാത്രത്തെ പുനരവതരിപ്പിക്കാൻ സാധിച്ചതു മഹാഭാഗ്യമാണെന്നും അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്നും ടിനി പറഞ്ഞു. ‘ഏറെ നാളുകളുടെ ശ്രമഫലമായി വികസപ്പിച്ചെടുത്തൊരു
‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റിയെ അനുകരിച്ച ടിനി ടോമിനെ ട്രോളി സംവിധായകൻ എം.എ. നിഷാദ്. ‘‘ജസ്റ്റ് ഫോർ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ.’’–ടിനി
പ്രകടനം കൊണ്ടും ഗെറ്റപ്പു കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായി നടന് ടിനി ടോം എത്തിയ വിഡിയോയാണ് ശ്രദ്ധയമാകുന്നത്. വനിത ഫിലിം അവാർഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തിൽ ഭ്രമയുഗം സ്പൂഫ് സ്കിറ്റ് അവതരിപ്പിച്ചത്. ടിനി ടോമിനൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനുമായിരുന്നു
ഗായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് ടിനി ടോം. രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മത്ത്’ എന്ന ചിത്രത്തിലാണ് ടിനി ടോം ഗായകനായത്. 'എന്റെ കുഞ്ഞല്ലേ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിലും അഭിനയിച്ചിരിക്കുന്നത് ടിനി ടോമാണ്. ഷംന ചക്കാലയ്ക്കലിന്റെ വരികൾക്ക് ഈണമൊരുക്കിയത് സക്കറിയ
കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സത്യത്തിൽ ടിനി ടോമിന്റെയും റഹ്മാന്റെയും യഥാർഥ ചിത്രമാണ് ‘തലവെട്ടി’ പല ഫാൻസ് ഗ്രൂപ്പുകളിലും പ്രചരിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ്
തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഓർമയായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Results 1-10 of 53
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.