ADVERTISEMENT

‘ഭ്രമയുഗം’ സ്പൂഫ് കണ്ട് മമ്മൂട്ടി ബാക്ക് സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ചെന്ന് നടൻ ടിനി ടോം. മമ്മൂക്ക അനശ്വരമാക്കിയ കഥാപാത്രത്തെ പുനരവതരിപ്പിക്കാൻ സാധിച്ചതു മഹാഭാഗ്യമാണെന്നും അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്നും ടിനി പറഞ്ഞു. 

‘‘ഏറെ നാളുകളുടെ ശ്രമഫലമായി വികസപ്പിച്ചെടുത്തൊരു സ്കിറ്റ് ആയിരുന്നു അത്. ‘അമ്മ’യുടെ തന്നെ നേതൃത്വത്തിൽ നടന്ന ഷോയിലെ ഏറ്റവും ഗൗരവമേറിയ സ്കിറ്റും നമ്മുടേതായിരുന്നു. മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം. അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം. അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകർച്ചയായിരുന്നു അത്. മമ്മൂക്ക മാത്രമല്ല സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം അഭിനന്ദിക്കുകയുണ്ടായി.’’ ടിനി പറഞ്ഞു. 

tiny-tom-mammootty-256

മമ്മൂട്ടിയുടെ പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമൺ പോറ്റിയായി ടിനി ടോമിനെ ഒരുക്കിയത്. സ്പൂഫ് സ്കിറ്റ് സദസ്സിലിരുന്ന് ആസ്വദിച്ച മമ്മൂട്ടി പിന്നീട് ബാക്ക് സ്റ്റേജിലെത്തി ടിനിെയ അഭിനന്ദിക്കുകയായിരുന്നു. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഭ്രമയുഗം സിനിമയുടെ പശ്ചാത്തലത്തിൽ രസകരമായി ടിനി ടോമും സംഘവും അവതരിപ്പിച്ചത്. 

വനിത ഫിലിം അവാർഡ് വേദിയിലാണ് മമ്മൂട്ടിയെ മുന്നിലിരുത്തി ടിനി കൊടുമൺ പോറ്റിയായി എത്തിയത്. ടിനിക്കൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനും ചേർന്നാണ് സ്കിറ്റ് അവതരിപ്പിച്ചത്. 

ടിനിയുടെ സ്കിറ്റിനെ വിമർശിക്കുന്ന പോസ്റ്റുകളും സമൂഹമാധ്യമത്തിൽ സജീവമായിരുന്നു. സംവിധായകൻ എം.എ. നിഷാദ് ടിനി ടോമിനെ ട്രോളി പോസ്റ്റിടുകയും ചെയ്തു. നിലവിൽ ‘അമ്മ’ സംഘടനയിൽ തുടർച്ചയായി  മൂന്നാം ടേമിലും എക്സിക്യൂട്ടിവ് അംഗമായി തുടരുന്ന താരമാണ് ടിനി ടോം. കഴിഞ്ഞ തവണത്തേക്കാൾ നാൽപത്തിയെട്ടോളം വോട്ടുകൾ കൂടുതൽ ലഭിച്ചാണ് ടിനി ഇത്തവണ വിജയിച്ചത്.

English Summary:

"Tiny Tom Reveals Mammootty's Heartfelt Praise After 'Bhramayugam' Spoof

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com