ADVERTISEMENT

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കുടുംബത്തിലെ പതിനൊന്നുപേര്‍ നഷ്ടമായ നൗഫലിന്റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം. സ്വന്തം സഹോദരനാണ് നൗഫലെന്നും ഇനിെയന്നും തുണയായി താനും ഒപ്പമുണ്ടാകുമെന്നും ടിനിടോം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മലയാള മനോരമയിൽ വന്ന നൗഫലിന്റെ വാർത്ത പങ്കുവച്ചായിരുന്നു ടിനി ടോമിന്റെ പ്രതികരണം.

‘‘സഹിക്കാനാവുന്നില്ല ...നൗഫലെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല എന്തു ആര് തന്നാലും പകരം ആവില്ല ...നീ എന്നും എന്റെ തീരാ ദുഖമായിരിക്കും ...ഒരു നിമിഷം പോലും നൗഫിലിനെയും നൗഫലിനെ പോലുള്ളവരുടെയും അവസ്ഥ നമുക്ക് ചിന്തിക്കാനാവില്ല ...നമ്മൾ ഓരോരുത്തരും ആരുമില്ലാതായവർക്കു ആരെങ്കിലും ഒക്കെ ആകണം.

നൗഫലെ നിന്നേ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു. കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ. ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ ആണെന്ന്. ഇനി എന്നും നിന്റെ കൂടെയുണ്ടാകും മുത്തേ ..എന്തിനും.’’–ടിനി ടോമിന്റെ വാക്കുകൾ.

English Summary:

Actor Tiny Tom Stands by 'Brother' Noufal After Tragic Family Loss in Mundakkai Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com