Activate your premium subscription today
താളപ്പെരുക്കത്തിന്റെ ചക്രവർത്തി സാക്കിർ ഹുസൈന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് സംഗീതലോകം. അനുശോചനമറിയിച്ചെത്തുന്നവരിൽ പ്രമുഖ കലാകാരന്മാരുടെ നീണ്ട നിരതന്നെയുണ്ട്. സങ്കടത്തോടൊപ്പം കുറ്റബോധവും പങ്കുവച്ചാണ് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ സമൂഹമാധ്യമ പോസ്റ്റ്. ‘സാക്കിർ ഭായ് ഒരു പ്രചോദനമായിരുന്നു.
‘സൂര്യ 45’ എന്ന ചിത്രത്തിനു സംഗീതമൊരുക്കുന്നതിൽ നിന്നു പിന്മാറി എ.ആർ.റഹ്മാൻ. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനും സംഗീതസംവിധായകനുമായ സായ് അഭ്യങ്കർ, റഹ്മാനു പകരമായി എത്തുമെന്നാണു വിവരം. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ പാട്ടുകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ സംഗീതസംവിധായകനാണ് സായ് അഭ്യങ്കർ.
സൈറ ഭാനുവുമായുള്ള വിവാഹമോചനത്തിനു പിന്നാലെ എ.ആർ.റഹ്മാൻ പാട്ടിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന അഭ്യൂഹങ്ങളെ തള്ളി മക്കളായ ഖദീജയും അമീനും. അതൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റഹ്മാൻ പാട്ടിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന
ഓസ്കര് പുരസ്കാരത്തിനുള്ള പ്രാഥമിക പട്ടികയില് ഇടം പിടിച്ച് മലയാളചിത്രം ആടുജീവിതത്തിലെ സംഗീതം. ചിത്രത്തിന്റെ ഒറിജിനല് സ്കോറും 'ഇസ്തിഗ്ഫര്', 'പുതുമഴ' എന്നീ പാട്ടുകളും ആണ് പ്രാഥമിക പട്ടികയില് ഇടം നേടിയത്. 89 ഗാനങ്ങളും 146 സ്കോറുകളുമാണ് മികച്ച ഒറിജിനല് ഗാനത്തിനും മികച്ച ഒറിജിനല്
‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ബന്ധം വേർപ്പെടുത്തിയ...’ തന്റേതല്ലാത്ത കാരണത്താൽ എന്നു തുടങ്ങുന്ന മാട്രിമോണിയൽ പുനർവിവാഹ പരസ്യങ്ങളിൽ ഇത്തരം വാചകങ്ങൾ പലപ്പോഴും കാണാറുണ്ട്. വിവാഹം കഴിച്ചാൽ എതാനും നാളുകൾക്കകം മാത്രമാണ് വേർപിരിയലുകളെന്ന് ഇതുകണ്ട് കരുതരുത്. നല്ലപ്രായത്തിൽ വിവാഹം കഴിച്ചവർ പോലും വയസ്സാംകാലത്ത് വിവാഹമോചനം (ഡിവോഴ്സ്) തേടി ഇറങ്ങുന്ന കാലമാണിത്. 29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ച സംഗീതജ്ഞൻ എ.ആർ. റഹ്മാൻ–സൈറാബാനുവിന്റെയും മാത്രം കാര്യമല്ലിത്. സെലിബ്രിറ്റി ദമ്പതികളുടെ വിവാഹമോചനം മാധ്യമങ്ങളിലൂടെ ചർച്ചയാവുമ്പോൾ എത്രയോ സാധാരണക്കാർ കുടുംബകോടതികളിൽ നിന്നിറങ്ങി രണ്ടുവഴിക്ക് മടങ്ങുന്നു. വിവാഹിതരായി ഇരുപതും മുപ്പതും വര്ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം അൻപതും അറുപതും വയസ്സെത്തുമ്പോൾ എന്തിനാവും ആളുകൾ വേർപിരിയുന്നത്? നമ്മുടെ നാട്ടിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന ഈ വേർപിരിയലുകൾ പാശ്ചാത്യനാടുകളിൽ പതിവായി മാറിയിട്ട് കാലമേറെയായി. ഇതേത്തുടർന്ന് ഒട്ടേറെ പഠനങ്ങളും അവിടെ നടന്നു. ജീവിതസായന്തനകാലത്തെ വേർപിരിയലിന് പാശ്ചാത്യർ ഒരു പേരിട്ടിട്ടുണ്ട്– ഗ്രേ ഡിവോഴ്സ്. തലമുടി നരയ്ക്കുന്ന കാലത്ത് തലയ്ക്കുള്ളിൽ തോന്നുന്ന ചിന്തയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നീണ്ട നാളത്തെ വൈവാഹിക ജീവിതത്തിന് ശേഷം കോടതി മുറികളിൽ സെലിബ്രിറ്റികൾ ‘ബൈ’ പറയുന്ന അതേസമയത്തു തന്നെയാണ് ഇന്ത്യയിലും ഗ്രേ ഡിവോഴ്സ് ചർച്ചയ്ക്കെടുക്കുന്നത്. എന്നാൽ സാധാരണക്കാരായ ആളുകളും ഇതുപോലെ ഡിവോഴ്സിനായി കോടതിയിൽ പോകുന്നുണ്ടോ? എന്താവും അതിനുള്ള പ്രധാന കാരണങ്ങൾ? കുടുംബ കോടതികളിൽ കേസുകള് വാദിക്കുന്ന അഭിഭാഷകർ, ഫാമിലി കൗൺസിലർമാർ തുടങ്ങിയവർക്ക് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
സംഗീതസംവിധായകൻ റഹ്മാന്റെ പേരു ചേർത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോടു ശക്തമായി പ്രതികരിച്ച് റഹ്മാന്റെ ബാൻഡ് അംഗവും ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ. റഹ്മാൻ തനിക്ക് സ്വന്തം പിതാവിനെപ്പോലെയാണെന്നും അദ്ദേഹത്തെ എന്നും ആദരവോടെ മാത്രമേ കണ്ടിട്ടുള്ളുവെന്നും മോഹിനി ഡേ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വിവാഹമോചന വാർത്തയ്ക്കു പിന്നാലെ സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു പുറത്തുവന്ന അപവാദപ്രചാരണങ്ങളോടു പ്രതികരിച്ച് സൈറ ഭാനു. റഹ്മാനും സൈറയും ദാമ്പത്യബന്ധം അനസാനിപ്പിക്കുകയാണെന്നു പരസ്യപ്പെടുത്തി ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു
വിവാഹമോചന വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർക്കു മുന്നറിയിപ്പുമായി സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. വിദ്വേഷം പരത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ഉടനടി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റഹ്മാൻ അറിയിച്ചു. റഹ്മാനു വേണ്ടി നർമദാ സമ്പത്ത് അസോഷ്യേറ്റ്സ്
എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചനവാർത്തയ്ക്കു പിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും ദാമ്പത്യബന്ധം അവസാനിപ്പിച്ചുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അപവാദപ്രചാരണങ്ങൾ ശക്തമായി. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ
എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചന വാർത്തയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളില് നടക്കുന്ന അധിക്ഷേപ പരാമർശങ്ങളോടു പ്രതികരിച്ച് മക്കളായ ഖദീജയും റഹീമയും അമീനും. റഹ്മാന്റെ വിവാഹമോചന വാർത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കപ്പുറം ബാൻഡ് അംഗം മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു പ്രഖ്യാപിച്ചിരുന്നു. പിന്നാലെ
Results 1-10 of 262