Activate your premium subscription today
Tuesday, Apr 15, 2025
‘നല്ല പൂ പോലെയിരിക്കണം...’ ഇഡ്ഡലിക്കല്ലാതെ ഈ വിശേഷണം ഏത് ആഹാരത്തിനൊപ്പം ചേരാനാണ്! ആവിപറക്കുന്ന ഇഡ്ഡലി ചൂടു സാമ്പാറിൽ മുക്കി അതല്ലെങ്കിൽ തേങ്ങാ ചട്നിക്കൊപ്പം വായിലേക്ക് എത്തുമ്പോഴേക്കും ആ ചൂടു തണുപ്പിക്കാനുള്ള വെള്ളം വായിൽ നിറഞ്ഞുകാണും. എത്ര ദിവസം തുടർച്ചയായി കഴിച്ചാലും മടുക്കാത്ത പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. സംശയമുണ്ടെങ്കിൽ മുംബൈയിലെ അംബാനി കുടുംബത്തിലെ 'കുക്കി'നോടു ചോദിച്ചാൽ മതി! മുകേഷ് അംബാനിയുടെ ഇഡ്ഡലി പ്രേമം അത്രയ്ക്ക് പ്രശസ്തം. പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക നിരത്തിയാൽ ഇഡ്ഡലിയുടെ ‘തട്ട്’ താണുതന്നെയിരിക്കും. അല്ലെങ്കിലും, ഇഡ്ഡലിയുണ്ടാക്കുന്ന വട്ടത്തിൽ കുഴികളുള്ള, ആവികടക്കാൻ കണ്ണുകൾ ഇട്ട, പാത്രത്തെ തട്ടെന്നുതന്നെയാണല്ലോ വിളിക്കുന്നത്. കുട്ടിക്കാലത്തെ കളരിപ്പയറ്റു കളികളിൽ പരിചയായി ഏറെ വെട്ടുകൾ തടുത്തതും അമ്മയുടെ കണ്ണുവെട്ടിച്ചെടുത്ത ഇഡ്ഡലി തട്ടല്ലേ. ഇപ്പോള് ഇഡ്ഡലിയെ കുറിച്ചു പറയാൻ കാരണങ്ങൾ ഒന്നിലേറെയുണ്ട്. അതിൽ പ്രധാനം ഇന്ന്, മാർച്ച് 30, ഇഡ്ഡലി ഡേ ആണെന്നതാണ്. അതെന്ത് ഡേ! എന്നുചോദിക്കരുത്. കഴിഞ്ഞ 10 വർഷമായി മാർച്ച് 30 ഇഡ്ഡലിയുടെ ദിവസമാണ്. എന്നാൽ ദക്ഷിണേന്ത്യക്കാരുടെ പ്രിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്കു കഴിഞ്ഞ കുറച്ച് നാളായി അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് ഗോവയിൽ. അവിടെ വിദേശ ടൂറിസ്റ്റുകൾ കുറയാനുള്ള കാരണം ആവിയിൽ വെന്തുണരുന്ന ഈ പലഹാരത്തിന്റെ തലയിലാണ് അവിടുത്തെ ഒരു ബിജെപി നേതാവ് കൊണ്ടിട്ടത്. പിന്നെയൊരു ആശ്വാസം ‘കൂട്ടുപ്രതിയായി’ ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടെന്നതാണ്. എങ്ങനെയാണ് പതുപതുത്ത ഇഡ്ഡലി നമ്മുടെ പ്രിയ ഭക്ഷണമായി മാറിയത്? ആരാവും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രയ്തനത്തിനൊടുവിൽ ഇഡ്ഡലി ആദ്യമായി ഉണ്ടാക്കിയത്? ഗോവക്കാർക്ക് എങ്ങനെയാണ് ഇഡ്ഡലി ‘പണി’യായത്? ഇഡ്ഡഡി ദിനത്തിലറിയാംഅതിന്റെ ചരിത്രവും ഗുണങ്ങളും. ഒപ്പം ഇന്ത്യയിൽ ഇഡ്ഡലി നേരിടുന്ന ആരോപണങ്ങളും.
നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ഇഡ്ഡലി കടയാണ് സുഡ സുഡ ഇഡ്ഡലി. ഇഡ്ഡലിയുടെ വൈവിധ്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവം ഇവിടേക്ക് വരാം. നവംബർ 16ന് ആയിരുന്നു വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ഇഡ്ഡലി കട ആരംഭിച്ചത്. അമ്മമാർ ചേർന്ന് ആയിരുന്നു കട ഉദ്ഘാടനം ചെയ്തത്.
രാവിലെ ശരിയായാൽ ഒരു ദിവസം ശരിയാകുമെന്നാണ് പറയാറുള്ളത്. പ്രഭാതഭക്ഷണം തൃപ്തികരം ആണെങ്കിൽ ആ ദിവസം മുഴുവനും പ്രത്യേക ഊർജ്ജസ്വലത ആയിരിക്കും. ജോലിത്തിരക്കിനിടയിൽ പ്രഭാതഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടാറില്ലെന്നാണോ പരാതി. എങ്കിൽ ഇനി അത്തരം പരാതികൾ വേണ്ട. കൊച്ചിൽ നല്ല കിടിലൻ ബ്രേക്ക് ഫാസ്റ്റ് കിട്ടുന്ന
ഇഡ്ലിയോ ദോശയോ ഉണ്ടാക്കാനായി അരി വെള്ളത്തിലിടാൻ മറന്നു പോയാൽ എന്ത് ചെയ്യും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇൻസ്റ്റന്റ് ഇഡ്ലി മിക്സ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാമെന്നതാണ് ഇതിന്റെ സവിശേഷത. കൂട്ട് തയാറാക്കി വെച്ചതിനു ശേഷം ആവശ്യം വരുന്ന സമയത്തു വെള്ളമൊഴിച്ചു മിക്സ് ചെയ്തു ഉപയോഗിക്കാം.
രാവിലത്തെ ഇഡ്ഡലി മിച്ചം ഉണ്ടോ? എങ്കിൽ നാലുമണിക്ക് ഒരു കിടിലൻ െഎറ്റമുണ്ടാക്കാം. സവാളയും ചെറിയ ഉള്ളിയും മസാലയും കുരുമുളകുമൊക്കെ ചേർന്ന വിഭവം. കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറായിരിക്കും. സിംപിളായി തയാറാക്കാവുന്ന റെസിപ്പി. രാവിലത്തെ ഇഡ്ഡലി ചെറുതായി അരിഞ്ഞെടുക്കണം. രണ്ട് സവാളയും ചെറിയ ഉള്ളിയും
ഇഡ്ഡലിയും പൊങ്കലും ദോശയും ലെമൺ റൈസും തൈര് സാദവുമൊക്കെ വിളമ്പുന്ന തെക്കേ ഇന്ത്യയുടെ അടുക്കളയോടും ഇവിടുത്തെ വിഭവങ്ങളോടും താല്പര്യമില്ലാത്തവർ ചുരുക്കമായിരിക്കും. മണത്തിലും രുചിയിലും ഒരു പടി മുന്നിൽ നിൽക്കുന്ന തെക്കിന്റെ വിഭവങ്ങളുടെ ആരാധികയാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം
കാഴ്ചയ്ക്ക് കാഞ്ചീപുരം പട്ടുപോലെ മനോഹരവും അതേസമയം രുചിയുള്ളതുമാണ് ഈ ഇഡ്ഡലി. പ്രത്യക്ഷത്തിൽ ഇഡ്ഡലിയുമായി രൂപസാദൃശ്യം ഉള്ളതല്ല കാഞ്ചി ഇഡ്ഡലി. പക്ഷേ, ഇഡ്ഡലിക്കു വേണ്ട ചേരുവകൾതന്നെയാണ് ഏറെക്കുറെ ഉപയോഗിക്കുന്നത്. കാഞ്ചീപുരത്ത് ഇന്നും ക്ഷേത്ര പ്രസാദംപോലെ കരുതുന്ന ഒരു പലഹാരമാണ് കാഞ്ചി ഇഡ്ഡലി. ക്ഷേത്ര
ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ പറ്റുന്ന എരിവുള്ള ഇഡ്ഡലിപ്പൊടി തയാറാക്കാം. ചേരുവകൾ ചുവന്ന മുളക് - 6 എണ്ണം കാശ്മീരി മുളക് - 3 എണ്ണം കറിവേപ്പില - 1/4 കപ്പ് കടലപരിപ്പ് - 1 കപ്പ് (125 ml) തുവര പരിപ്പ് - 3/4 കപ്പ് ഉഴുന്നു പരിപ്പ് - 1 കപ്പ് കുരുമുളക് - 1 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ എള്ള് -
സ്റ്റീൽ ഗ്ലാസിൽ ഇഡ്ലി, അതിൽ ഒരു മസാല, ഇതുപോലെ ഗംഭീര സ്വാദിൽ ഒരു വിഭവം ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട. ചേരുവകൾ അരി - 2 ഗ്ലാസ് ഉഴുന്ന് - 1/2 ഗ്ലാസ് ഉലുവ - 1/2 സ്പൂൺ ഇഞ്ചി - 3 സ്പൂൺ ചതച്ചത് വെളുത്തുള്ളി - 3 സ്പൂൺ തോലോടെ ചതച്ചത് കുരുമുളക് - 1 സ്പൂൺ കറിവേപ്പില - 2 തണ്ട് സവാള - 1 എണ്ണം പെരുംജീരകം -
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.