ഇത് എന്താണെന്ന് കണ്ടുപിടിക്കാമോ? രാവിലത്തെ പലഹാരം കൊണ്ടൊരു വെറൈറ്റി രുചി
Mail This Article
രാവിലത്തെ ഇഡ്ഡലി മിച്ചം ഉണ്ടോ? എങ്കിൽ നാലുമണിക്ക് ഒരു കിടിലൻ െഎറ്റമുണ്ടാക്കാം. സവാളയും ചെറിയ ഉള്ളിയും മസാലയും കുരുമുളകുമൊക്കെ ചേർന്ന വിഭവം. കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറായിരിക്കും. സിംപിളായി തയാറാക്കാവുന്ന റെസിപ്പി.
രാവിലത്തെ ഇഡ്ഡലി ചെറുതായി അരിഞ്ഞെടുക്കണം. രണ്ട് സവാളയും ചെറിയ ഉള്ളിയും പച്ചമുളക്, ഇഞ്ചി ചെറിയ കഷ്ണം എന്നിവ പൊടിയായി അരിഞ്ഞു വയ്ക്കണം. ചീനച്ചട്ടിയിലേക്ക് ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു പിടി ഉഴുന്നു കാൽ സ്പൂൺ കടുകും ചേർക്കാം. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇഞ്ചിയും ചേർത്ത് വഴറ്റാം. ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും ചേർക്കാം.
നന്നായി വഴന്ന് വരുമ്പോൾ അതിലേക്ക് കാൽ സ്പൂൺ കശ്മീരി മുളക്പ്പൊടിയും കാൽ ടേബിൾസ്പൂൺ മഞ്ഞപ്പൊടിയും അതേ അളവിൽ മസാലപ്പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ചേർത്ത് ഇളക്കാം. നന്നായി വഴറ്റണം. അതിലേക്ക് അരിഞ്ഞു വച്ച ഇഡ്ഡലി കഷ്ണങ്ങളും ചേർത്ത് നന്നായി യോജിപ്പിക്കാം. മസാലകൂട്ടിൽ ഇഡ്ഡലി വെന്ത് പൊടി പരുവത്തിലാകും. അപ്പോൾ തീ അണയ്ക്കാം. ചൂടോടെ ചായയ്ക്കൊപ്പം ഇഡ്ഡലിപൊടി മസാല വിളമ്പാം.
English Summary: idly podi masala recipe