ADVERTISEMENT

സ്റ്റീൽ ഗ്ലാസിൽ ഇഡ്‌ഡലി... അതിൽ ഒരു മസാല, ഇതുപോലെ ഗംഭീര സ്വാദിൽ ഒരു വിഭവം ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട.

ചേരുവകൾ

  • അരി - 2 ഗ്ലാസ്‌ 
  • ഉഴുന്ന് - 1/2 ഗ്ലാസ്‌ 
  • ഉലുവ - 1/2 സ്പൂൺ 
  • ഇഞ്ചി  - 3 സ്പൂൺ ചതച്ചത് 
  • വെളുത്തുള്ളി - 3 സ്പൂൺ തോലോടെ ചതച്ചത് 
  • കുരുമുളക് - 1 സ്പൂൺ 
  • കറിവേപ്പില - 2 തണ്ട് 
  • സവാള - 1 എണ്ണം 
  • പെരുംജീരകം - 1 സ്പൂൺ 
  • എണ്ണ - 2 സ്പൂൺ 
  • കടുക് - 1 സ്പൂൺ 
  • മുളകുപൊടി - 1 സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
  • കാശ്മീരി മുളകുപൊടി - 1/2 സ്പൂൺ 
  • ഉപ്പ് - 1 സ്പൂൺ 
  • സ്റ്റീൽ ഗ്ലാസ്‌ - 3 എണ്ണം

 

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും വെള്ളത്തിൽ 3 മണിക്കൂർ കുതിർത്തു നന്നായി അരച്ച് 8 മണിക്കൂർ പുളിച്ചു പൊങ്ങാൻ വയ്ക്കുക. മാവ് നന്നായി പൊങ്ങി വന്നതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്തു കലക്കുക. ശേഷം ഗ്ലാസിൽ എണ്ണ തേച്ചു അതിലേക്കു ഇഡ്‌ഡലി മാവ് ഒഴിച്ച്, ഇഡ്‌ലി തട്ടിൽ വെള്ളം വച്ചു ഗ്ലാസിൽ മാവ് ഒഴിച്ചത് വച്ചു നന്നായി ആവി കയറ്റി  15 മിനിറ്റ് വേവിച്ചു വയ്ക്കുക. തണുത്ത ശേഷം ഗ്ലാസ്‌ ഇഡ്‌ലി ഗ്ലാസിൽ നിന്നു മാറ്റി വയ്ക്കുക. 

മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, പെരുംജീരകം, സവാള എന്നിവ നന്നായി ചതച്ച് എടുക്കുക.  

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ചേർത്തു പൊട്ടിച്ചു ചതച്ച കൂട്ടും ചേർക്കാം. ഒപ്പം മഞ്ഞൾപൊടി, മുളകുപൊടി, കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

ചെറിയ തീയിൽ നന്നായി വഴറ്റി എടുക്കുക. ശേഷം മസാല എല്ലാം നന്നായി ഫ്രൈ ചെയ്തു കഴിഞ്ഞാൽ വേവിച്ചു വച്ചിട്ടുള്ള മസാലയിൽ ഇഡ്‌ഡലി വച്ചു നന്നായി ഇഡ്ഡലിയിൽ കവർ ചെയ്ത് എടുക്കുക. ഇഡ്‌ഡലി മുഴുവനായും മസാല ആയി കഴിഞ്ഞാൽ വട്ടത്തിൽ മുറിച്ച് എടുക്കാം. രുചികരമായ മസാല ഇഡ്‌ഡലി, എല്ലാവർക്കും ഇഷ്ടമാകും. മറ്റു കറികൾ ഒന്നും വേണ്ട ഇങ്ങനെ തയാറാക്കിയാൽ.

Content Summary : Masala idli is a quick and tasty snack. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com