Activate your premium subscription today
Monday, Mar 31, 2025
മത്സ്യവും മാംസവും ഏറെ ആസ്വദിച്ച് പാചകം ചെയ്യുന്നവരുണ്ട്. ഇങ്ങനെ തയ്യാറാക്കുന്ന ഭക്ഷണം എത്ര രുചികരമാണെങ്കിലും ദിവസം മുഴുവൻ അടുക്കളയിലും വീടിനുള്ളിലും മീനിന്റെ രൂക്ഷഗന്ധം തങ്ങിനിന്നെന്നു വരാം. മീൻ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നവർക്ക് പോലും ഈ ഗന്ധം അത്ര ഇഷ്ടപ്പെട്ടെന്നുവരില്ല. ഈ ഗന്ധം ഒഴിവാക്കാൻ ഏറെ
ഫ്രിജ് ദീർഘകാലം കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കൃത്യമായ പരിചരണം ആവശ്യമാണ്. ഫ്രീസറിനുള്ളിൽ ഐസ് അടിഞ്ഞുകൂടിയാൽ വായുസഞ്ചാരം തടസ്സപെട്ട് ഉപകരണം പെട്ടെന്ന് കേടാകാനിടയുണ്ട്. അതിനാൽ യഥാസമയത്ത് ഡിഫ്രോസ്റ്റ് ചെയ്യുന്നത് ഫ്രിജിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ ഘട്ടം ഘട്ടമായി
മിക്സർ ഗ്രൈൻഡർ അടുക്കളയിൽ ഏറ്റവും ഉപകാരമുള്ളവയാണ്. പാചകം എളുപ്പമാക്കുമെങ്കിലും അവയുടെ ശബ്ദം പക്ഷേ സ്വൈര്യം കെടുത്തും. പാചകം ചെയ്യുന്നവർക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും അയൽപക്കക്കാർക്കും വരെ ഈ ശബ്ദം ശല്യമാണ്. എന്നാൽമിക്സിയുടെ അമിതമായ ശബ്ദം നിയന്ത്രിക്കാൻ ചില കുറുക്കുവഴികളുണ്ട്. • മിക്സി
അടുക്കളയിൽ നിരന്തരം ഉപയോഗമുള്ള വസ്തുവാണ് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ. വ്യത്യസ്ത പാത്രങ്ങൾ കഴുകുന്നതിനായി മൃദുലമായതും പരുക്കൻ പ്രതലമുള്ളതുമായ സ്പോഞ്ചുകൾ വിപണിയിൽ ലഭ്യവുമാണ്. പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും നാം ഇവ ഉപയോഗിക്കുന്ന രീതി കൃത്യമാണോ? ചില കാര്യങ്ങൾ പ്രത്യേകം
അടുക്കളയിലെ ഏറ്റവും ബോറൻ ജോലി, 'കരിപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ശ്രമിക്കുന്നതാണ്' എന്നുപറയാറുണ്ട്.സ്ക്രബറുകൾ തേഞ്ഞു തീർന്നാലും കറ മാറുന്നില്ല എന്ന് പരാതിപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ പാത്രങ്ങൾ വൃത്തിയാക്കിയെടുക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. വീട്ടിൽ തന്നെയുള്ള വസ്തുക്കൾ
സാധാരണക്കാരാണ് പാചകവാതക വില വർധനവിന്റെ പ്രധാന ഇരകൾ. വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവുമൊന്നും അത്ര പ്രായോഗികമല്ലാതായതോടെ പാചകത്തിനായി ഗ്യാസിനെ ആശ്രയിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യത്തിൽ ഗ്യാസ് പരമാവധി പാഴായിപോകാതെ ശ്രദ്ധിച്ച് പാചകംചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി. ഇതിന് സഹായകരമായ
ഒരു വീട് പണിയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. അടുക്കള നന്നായാൽ ആകെ നന്നായി എന്ന് പറയാം. അടുക്കളജോലികൾ എളുപ്പമാക്കുന്ന രീതിയിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇന്ന് ഓരോ കുടുംബവും ആഹ്രഹിക്കുന്നത്. അതിനാൽ തന്നെ അടുക്കളയിലേക്കുള്ള ഉപകരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പലകുറി ചിന്തിക്കണം. കൂടുതൽ
തിരുവനന്തപുരം ∙ കലോത്സവത്തിനു തിരശീല വീണപ്പോൾ 5 രാപകലുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് അന്നമൂട്ടിയ കലവറയിലും തീയണഞ്ഞു. കലോത്സവത്തലേന്നു തീപകർന്നതു മുതൽ ഇന്നലെ ഉച്ചവരെ അടുപ്പുകളിൽ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേർക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്കൂളുകളിൽ കലോത്സവ ഡ്യൂട്ടിയിലുള്ളവർക്കായി
പണ്ടുകാലത്തെ അടുക്കളയും തിണ്ണയും (പര്യമ്പുറം) ഇന്ന് മോഡുലാർ കിച്ചനും, വർക്ക് ഏരിയയുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അഗ്നി ജ്വലിപ്പിക്കുന്ന കർമങ്ങൾ സൂര്യന് അഭിമുഖമായി നിന്നുവേണം ചെയ്യുവാനെന്നു വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നു. സൂര്യപ്രകാശം ശക്തമായി വീഴുന്നിടത്ത് അണുസാധ്യത കുറയുന്നുവെന്ന
തിരുവനന്തപുരം ∙ 3 വർഷം മുൻപ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇൗസി കിച്ചൻ പദ്ധതി തുടങ്ങാൻ ഒടുവിൽ സർക്കാരിന്റെ തീരുമാനം. അടുക്കള നവീകരിക്കാൻ 75,000 രൂപവരെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നു സഹായമായി ലഭിക്കുന്നതാണു പദ്ധതി. ലൈഫ് ഉൾപ്പെടെ ഭവനനിർമാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായം കിട്ടില്ല.
Results 1-10 of 111
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.