Activate your premium subscription today
വാഷിങ്ടൻ ∙ വാക്സീൻ വിരോധിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയാക്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. അമേരിക്കയെ വീണ്ടും ആരോഗ്യത്തിലേക്കെത്തിക്കാൻ ആർഎഫ്കെ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, നിയമനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ആരോഗ്യവിദഗ്ധരിൽനിന്ന് ഉയരുന്നത്. കെന്നഡിക്ക് മുൻ പരിചയമില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ രാജ്യത്തെ ആരോഗ്യരംഗത്തെ പിന്നോട്ടടിക്കുന്നതാണെന്നും അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (എപിഎച്ച്എ) കുറ്റപ്പെടുത്തി. വാർത്ത പുറത്തുവന്നതോടെ, വാക്സീൻ നിർമാണ കമ്പനികളുടെ ഓഹരിവില ഇടിഞ്ഞു. യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡിയുടെ സഹോദരപുത്രനാണ് റോബർട്ട്.
മൊറീഷ്യസിന്റെ പ്രധാനമന്ത്രിയായി നവീൻ റാംഗുലാം കഴിഞ്ഞദിവസം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യയ്ക്കും അഭിമാനം. 1896ൽ ഇപ്പോഴത്തെ ബിഹാറിലെ ഭോജ്പുർ ജില്ലയിൽനിന്നു മൊറീഷ്യസിലേക്കു കുടിയേറിയ മൊഹിത് റാംഗുലാമിന്റെ ചെറുമകനും പ്രഥമ പ്രധാനമന്ത്രി സീവോസാഗർ റാംഗുലാമിന്റെ മകനുമാണ്.
ചരിത്രപരമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിന്റെ മടക്കം. നാലു വർഷം മുൻപത്തെ തോൽവിയെ ഗംഭീര വിജയംകൊണ്ടു മായ്ച്ചുകളഞ്ഞ്, ലോകത്തെ ഏറ്റവും കരുത്താർന്ന ഭരണാധിപക്കസേരയിലേക്ക് അദ്ദേഹമെത്തുമ്പോൾ പ്രതീക്ഷയ്ക്കൊപ്പം ചില തലങ്ങളിൽ ആശങ്കയ്ക്കുകൂടി വഴിയൊരുങ്ങുന്നു; വാക്കിലെയും പ്രവൃത്തിയിലെയും അസാധാരണത്വമാണ് ട്രംപിന്റെ മുഖമുദ്രയെന്നതിനാൽ വിശേഷിച്ചും.
ന്യൂഡൽഹി / വാഷിങ്ടൻ ∙ യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ത്യയിലെയും യുഎസിലെയും ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തുവെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോടു പറഞ്ഞു.
തുനീസിയ ∙ 90.7% വോട്ടുമായി തുനീസിയൻ പ്രസിഡന്റ് കൈസ് സെയ്ദ് വീണ്ടും അധികാരത്തിൽ. ജയിലിലടച്ചതിനാൽ പ്രമുഖ എതിരാളികൾക്ക് മത്സരിക്കാൻ കഴിയാതെ വന്നതോടെ മുഖ്യപ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നിരുന്നു. 28.8% മാത്രമായിരുന്നു വോട്ടിങ്. രണ്ടാം സ്ഥാനത്തെത്തിയ ബിസിനസുകാരൻ അയാച്ചി സമ്മേലിന് 7.4% വോട്ടു മാത്രമേ ലഭിച്ചുള്ളൂ. അഴിമതിയിൽ നിന്നു രാജ്യത്തെ മോചിപ്പിക്കാനുള്ള അവസരമാണു വിജയമെന്നു കൈസ് പ്രഖ്യാപിച്ചു.
വൈറ്റ്ഹൗസിൽ തനിക്കുശേഷം 7 പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ജോർജിയയിലെ കൊച്ചുവീട്ടിൽ ഇന്നലെ നൂറാം ജന്മദിനം ആഘോഷിച്ചു. രാജ്യാന്തര മധ്യസ്ഥ ശ്രമങ്ങൾക്കു സമാധാന നൊബേൽ നേടിയും അർബുദത്തെ അതിജീവിച്ചും പ്രത്യാശ നൽകുന്ന ജീവിതം.
ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധപ്രദേശമായ സിയാച്ചിനിലെ ബേസ് ക്യാംപ് രാഷ്ട്രപതി ദ്രൗപദി മുർമു സന്ദർശിച്ചു. ഏറ്റവും കഠിനമായ സാഹചര്യത്തിലും രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന സൈനികരെ അഭിനന്ദിച്ച രാഷ്ട്രപതി സായുധസേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അവരെക്കുറിച്ച് അഭിമാനമുണ്ടെന്നും പറഞ്ഞു. 1984 ഏപ്രിൽ 13നു സിയാച്ചിൻ മലനിരകളിൽ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചശേഷം വീരമൃത്യു വരിച്ച സൈനികരുടെ സ്മാരത്തിൽ ദ്രൗപദി മുർമു ആദരാഞ്ജലി അർപ്പിച്ചു. കരസേനാ യൂണിഫോം ധരിച്ചെത്തിയ രാഷ്ട്രപതി സൈനികരുമായി ആശയവിനിമയം നടത്തി.
സിംഗപ്പൂർ ∙ സ്വകാര്യ ‘വി–ചാറ്റ്’ സംഭാഷണത്തിനിടെ ചൈനയുടെ സമ്പദ്വ്യവസ്ഥയെ വിമർശിക്കുകയും പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഏകാധിപത്യ പ്രവണതകൾ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ സു ഹെങ്പെങ് (55) ‘അപ്രത്യക്ഷനായ’തായി റിപ്പോർട്ട്. ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിൽ (കാസ്) 20 വർഷം ജോലി ചെയ്ത സു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ഡയറക്ടറായിരുന്നു. ഏപ്രിലിൽ ‘വി–ചാറ്റ്’ സംഭാഷണത്തില് പ്രസിഡന്റിനെതിരായ പരാമർശത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലായ അദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമില്ല.
വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമ പദ്ധതികൾ മെനയുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇറാൻ ഭീഷണിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ദേശീയ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫിസാണ് ട്രംപിനു കൈമാറിയത്. ട്രംപിനെ വധിച്ച് യുഎസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഇതുവരെയുള്ള നീക്കമെല്ലാം പാളിയെങ്കിലും അവർ ഇനിയും ശ്രമം തുടരുമെന്ന് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘എനിക്കു ചുറ്റും ഇത്ര ബൃഹത്തായ സുരക്ഷാവലയം മുൻപൊരിക്കലും ഉണ്ടായിട്ടില്ല’– സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ് പറഞ്ഞു.
കൊളംബോ ∙ രാജ്യത്തെ പുതിയ പ്രഭാതത്തിലേക്ക് നയിക്കുമെന്ന വാഗ്ദാനത്തോടെ ഇടതു നേതാവ് അനുര ദിസനായകെ ശ്രീലങ്കയുടെ ഒൻപതാമത്തെ പ്രസിഡന്റ് ആയി അധികാരമേറ്റു. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര ദിസനായകെയ്ക്ക് (55) ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ മാർക്സിസ്റ്റ് നേതാവാണ് അനുര.
Results 1-10 of 133