ADVERTISEMENT

വാഷിങ്ടൻ ∙ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലെ വിദ്യാഭ്യാസ നിലവാരം പിന്നോട്ടുപോകാൻ കാരണം വകുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളുടെ നടത്തിപ്പ് ഇനി സ്റ്റേറ്റുകളുടെ ചുമതലയായിരിക്കും. എന്നാൽ ഉത്തരവ് പ്രാബല്യത്തിലാകണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം കൂടിയേ തീരൂ. ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ‌

അതേസമയം, നാമമാത്രമായ ചില ചുമതലകൾ തുടർന്നും വഹിക്കുന്ന രീതിയിൽ വകുപ്പ് ഭാഗികമായി നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നത് ട്രംപിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ചിരുന്നു.

English Summary:

Department of Education Dismantling: President Trump signed an executive order to abolish the Department of Education, transferring control to individual states, pending Congressional approval. This controversial action reflects a key campaign promise and sparks debate over the future of US education.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com