ADVERTISEMENT

വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മക്കൾക്കുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ അകമ്പടി  പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ബൈ‍‍ഡൻ കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ് പദവിയൊഴിയുന്നതിനു മുൻപായി മക്കളായ ഹണ്ടറിനും ആഷ്‌ലിക്കുമുള്ള സുരക്ഷ ജൂലൈ വരെ നീട്ടിയിരുന്നു. ഇതാണ് ട്രംപ് റദ്ദാക്കിയത്.ഹണ്ടർ ബൈഡന്റെ ദക്ഷിണാഫ്രിക്കൻ യാത്രയിൽ 18 സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നതിനെ വിമർശിക്കുകയും ചെയ്തു.ആഷ്‌ലിക്കുവേണ്ടി 13 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. മുൻ പ്രസിഡന്റുമാർക്കും പങ്കാളികൾക്കും ആജീവനാന്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

English Summary:

Secret Service Protection: Trump Ends Secret Service Protection for Biden's Children

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com