Activate your premium subscription today
രണ്ടു വ്യക്തികൾ തമ്മിൽ എല്ലാവിധത്തിലുമുള്ള വൈകാരിക അടുപ്പങ്ങൾ ബന്ധങ്ങൾക്കു കീഴിൽ ഉൾപ്പെടുന്നു. ദാമ്പത്യം, പ്രണയം, സൗഹൃദം എല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
‘‘ഒറ്റയ്ക്കു ജീവിച്ചാലെന്താ കുഴപ്പം? കൂട്ടിനൊരാളില്ലെങ്കിൽ എന്ത് സംഭവിക്കാനാണ്?’’ ശരിയാണ്, ഇണയില്ലാതെ ജീവിക്കാൻ പലർക്കും സാധിക്കും. പങ്കാളിയെ നഷ്ടപ്പെട്ടാൽ ആ ദുഃഖത്തിൽ ജീവിതകാലം മുഴുവൻ വെന്തുനീറി കഴിയുന്നവരുണ്ട്. കൂടെയാരും വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ ഒറ്റയ്ക്കു ജീവിക്കുന്നവരുമുണ്ട്. പക്ഷേ ഇതിലൊന്നും ഉൾപ്പെടാത്ത മറ്റൊരു വിഭാഗം കൂടി സമൂഹത്തിലുണ്ടെന്നു മനസ്സിലാക്കേണ്ടിരിക്കുന്നു. ശാരീരികമായ ആരോഗ്യമുണ്ടെങ്കിലും മാനസികാരോഗ്യം തകരാറിലായവർ. മറ്റൊരാളിൽ ആശ്രയിക്കാതെ, മറ്റൊരാൾ കൂടെയില്ലാതെ ദിനചര്യകൾ പോലും ചെയ്യാൻ പറ്റാത്ത ചിലർ. അതുകൊണ്ടുതന്നെ ഒരു പങ്കാളിയെ പിരിഞ്ഞാൽ വൈകാതെ അവർ രണ്ടാമതൊരാളെ സ്വീകരിച്ചേക്കാം. ആ ബന്ധവും നഷ്ടപ്പെട്ടാൽ വേറൊരാളെ. തുടരെത്തുടരെ വിവാഹം കഴിക്കുകയോ ലിവിങ് റിലേഷൻഷിപ്പിലാവുകയോ ചെയ്യുന്നവരെ തെറ്റുകാരായി മുദ്രകുത്തി പരിഷ്കൃത സമൂഹവും കല്ലെറിയുന്നു. ‘ഇവർക്കിതൊക്കെ എങ്ങനെ സാധിക്കുന്നു’, ‘നാണമില്ലല്ലോ’, ‘ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കെടേ’... എന്നിങ്ങനെ അധിക്ഷേപവാക്കുകൾ അവർക്കുമേൽ വർഷിക്കുന്നു. ഒരു സമൂഹത്തിന്റെയൊന്നാകെ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി അവർ പുതിയ ബന്ധങ്ങൾക്കു തുടക്കമിടുന്നുണ്ടെങ്കിൽ ഒറ്റയ്ക്കൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റാത്തവരായിരിക്കും അവർ. ശാരീരിക ആവശ്യങ്ങൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരിക്കില്ല അവർ പുതിയ ഇണകളെ സ്വീകരിക്കുന്നത്. ഇമോഷനൽ ഡിപെൻഡൻസി എന്നത് ഒരു മാനസികാവസ്ഥയാണെന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിയമപരമായി ഒരു പങ്കാളിയുള്ളപ്പോൾ മറ്റൊരാളെ സ്വീകരിക്കാൻ നമ്മുടെ രാജ്യത്തെ നിയമം അനുമതി നൽകുന്നില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ, ചില പ്രത്യേക മതവിഭാഗങ്ങൾ ബഹുഭാര്യാത്വവും അംഗീകരിക്കുന്നുമുണ്ട്. ഇതിനിടെയാണ് തുടരെത്തുടരെ പങ്കാളികളെ മാറ്റുന്നവർ. അതിൽ ചില സെലിബ്രിറ്റികൾ കൂടി ഉൾപ്പെടുമ്പോൾ വൻ വാർത്താ പ്രാധാന്യം നേടുന്നു, സമൂഹത്തിന്റെ ആക്രമണവും ശക്തമാകുന്നു. എന്നാൽ തുടരെത്തുടരെ മറ്റൊരു പങ്കാളിയെ ആശ്രയിക്കുന്നവർക്കു നേരെ വാളെടുക്കും മുൻപ് അവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കുന്നതിലേക്കു സമൂഹം വളരേണ്ട സമയമായില്ലേ! കുറ്റപ്പെടുത്തും മുൻപ് ഈ വിഷയത്തെക്കുറിച്ച് മലയാളികൾ പല കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു ചർച്ചയ്ക്ക് തുടക്കമിടുകയാണിവിടെ. ഈ വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ. പ്രജീഷ് പാലാന്തറ (ട്രസ്റ്റ് സെന്റര്‍ ഫോര്‍ മൈന്ഡ്ഫുള് ലിവിങ്, കോഴിക്കോട് ആൻഡ് എറണാകുളം), അഡ്വ. മൻസൂർ.ബി.എച്ച് (അഭിഭാഷകൻ, കേരള ഹൈക്കോടതി) എന്നിവർ സംസാരിക്കുന്നു.
‘പാലം കത്തിക്കുക’ എന്നത് ഇംഗ്ലിഷിലെ പ്രശസ്തശൈലിയാണ് – Burn one's bridges. പല ശൈലികൾക്കുമെന്നപോലെ ഇതിന്റെ പിന്നിലുമുണ്ട് കഥ. പ്രാചീന റോമിലാണ് ഈ ശൈലിയുടെ തുടക്കം. റോമൻ പട്ടാളം പാലംകടന്ന് ശത്രുരാജ്യത്ത് എത്തിയാലുടൻ, കടന്നുവന്ന പാലം കത്തിച്ചുകളയാൻ നിർദേശം നൽകുമായിരുന്നു. തിരിച്ചുപോകാൻ മാർഗ്ഗമില്ലാത്ത സൈന്യത്തിനു ശത്രുവിനെ നേരിട്ടുതോൽപ്പിക്കുകയല്ലാതെ പിൻവാങ്ങാൻ അവസരം കിട്ടാതെയാക്കുകയാണു ലക്ഷ്യം. ശത്രുവിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം കഥ അതോടെ കഴിയുകയും ചെയ്യും. ഈ ശൈലി ക്രമേണ വിശാലമായ അർഥം കൈവരിച്ചു. മടങ്ങിപ്പോകാൻ കഴിയാത്ത വിധം ബന്ധങ്ങൾ തകർക്കുന്നതിനെവരെ ഇതു സൂചിപ്പിക്കുമെന്നായി. ഈ രീതി പലപ്പോഴും നമ്മെ പശ്ചാത്താപത്തിലേക്കു നയിച്ചെന്നുവരും. സ്വകാര്യസ്ഥാപനങ്ങളിലെ ജോലി മാറിപ്പോകുക ഇന്ന് സർവസാധാരണമാണ്. പോകുന്ന പോക്കിന് മോശമായ നാലു വാക്കുകൂടി പറഞ്ഞിട്ടു പോകുന്നവരുണ്ട്. അതിന്റെ ആവശ്യമുണ്ടോ? മെച്ചമായ കരിയർസാധ്യത സ്വീകരിക്കാൻ
വിവാഹത്തിനായി ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഡേറ്റിങ്ങിനെ ആശ്രയിക്കുന്നവര്‍ ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. ഓരോരുത്തരുടെയും വിദ്യാഭ്യാസം, വരുമാനം, താത്പര്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായ പങ്കാളികളെ കണ്ടെത്തി കുറച്ച് കാലം ഡേറ്റ് ചെയ്ത് വിവാഹത്തിലേക്ക് പോകുന്നതാണ് വികസിത രാജ്യങ്ങളില്‍ പലതിലെയും
മനുഷ്യനുള്ള കാലത്തോളം കാണും അഭിപ്രായവ്യത്യാസങ്ങളും അതുവഴിയുള്ള ചെറുതും വലുതുമായ കലഹങ്ങളും. അവ പരിഹരിക്കാതെ ഒരു സ്ഥാപനത്തിനുമെന്നല്ല, സമൂഹത്തിനുതന്നെയും മുന്നോട്ടു പോകാൻ കഴിയില്ല. എത്ര അടുപ്പമുള്ളവരാണെങ്കിൽപ്പോലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എല്ലാം പരസ്പരം പറയുന്ന ദമ്പതികൾക്കിടയിൽ ഈ
90 കിഡ്സും 2കെ കിഡ്സും ഒക്കെ കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ആയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ അടുത്ത് പണ്ട് സ്ട്രീറ്റ് ലൈറ്റിനു താഴെ ഇരുന്ന് പഠിച്ചതും, കീ പാഡ് ഫോൺ ഉപയോഗിച്ച കഥകളും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇപ്പോൾ ഉള്ളത് ജനറേഷൻ ആൽഫയാണ്. ടെക്നോളജിയുടെ ഏറ്റവും അപ്ഡേറ്റഡ് ആയ
ഭാര്യാഭർതൃ ബന്ധമോ പ്രണയബന്ധമോ പോലെ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സൗഹൃദങ്ങളും ഏറെ പ്രധാനമാണ്. സൗഹൃദ ബന്ധങ്ങൾ നിലനിർത്തണമെങ്കിൽ ഇടയ്ക്കിടെ പരസ്പരം കണ്ടുമുട്ടാനും ഒരുമിച്ച് ചിലവഴിക്കാനും സമയം കണ്ടെത്തേണ്ടിവരും. എന്നാൽ ഒരു കുഞ്ഞിന്റെ ജനനത്തോടെ സുഹൃത്തുക്കളുമൊത്ത് സമയം പങ്കിടാൻ സാധിക്കാതെ വരുന്നു
ജീവിതപങ്കാളിയുമായോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ അങ്ങനെ മാനുഷിക ബന്ധങ്ങൾ ഏതുമാകട്ടെ അവ പോസിറ്റീവായി നിലനിൽക്കേണ്ടത് ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രധാനമാണ്. ഓരോരുത്തരുടെയും പെരുമാറ്റവും സ്വഭാവവും സമൂഹവുമായി ഇടപെടുന്ന രീതിയുമൊക്കെ നിർണയിക്കപ്പെടുന്നത് ഇത്തരം
മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ മരണത്തിലൂടെയും കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ അകന്നു പോവുന്നു. ബന്ധങ്ങളുടെ ആഴവും പഴക്കവും ചില വ്യക്തികൾ ജീവിതത്തിൽ വഹിച്ച പങ്കുമെല്ലാം കൂടി ചേർന്നതാണ് പിരിയലുകളിൽ നിന്നും ഉത്ഭവിക്കുന്ന സങ്കടങ്ങൾ. എന്നാൽ ചില സാഹചര്യങ്ങളിൽ ബന്ധങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നുമെല്ലാം സ്ഥിരമായോ താൽക്കാലികമായോ മനസ്സുകൊണ്ടെങ്കിലുമോ മാറി നിൽക്കേണ്ട സന്ദർങ്ങൾ പലപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അകാരണമായ കുറ്റബോധവും ‘മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന മലയാളിയുടെ സ്ഥായിയായ അപകർഷതാബോധവും ബന്ധങ്ങളിൽ നിന്നും അകന്നു പോവുമ്പോൾ സംഭവിക്കാനിടയുള്ള നഷ്ടങ്ങളും ഒരു ബന്ധം അവസാനിക്കുമ്പോൾ
പ്രണയിക്കാത്തവർ ചുരുക്കമായിരിക്കും. പ്രേമിക്കുന്ന സമയത്ത് പങ്കാളിയുടെ തെറ്റുകൾ നമ്മൾ കാര്യമായി എടുക്കാറില്ല. എന്നാൽ വിവാഹിതരായതിന് ശേഷമായിരിക്കും പ്രശ്നങ്ങൾ വരുന്നതും ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുന്നതും. നിങ്ങളുടേത് ടോക്സിക് ആയിട്ടുള്ള പങ്കാളി ആണെങ്കിൽ തുടക്കത്തിൽ തന്നെ അത്തരം ബന്ധങ്ങൾ അകറ്റി
ആളുകളെ സ്വാധീനിക്കാൻ ഒട്ടേറെ വഴികളുണ്ട്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങൾ ലോകം ഭരിക്കുന്ന ഈ കാലത്ത് അത് വളരെ എളുപ്പവുമാണ്. ഇൻഫ്ലുവൻസർമാരുടെ എണ്ണം പെരുകുന്നത് തന്നെ ഇതിന് ഉദാഹരണമായി എടുക്കാം. പോസിറ്റീവും നെഗറ്റീവുമായ ധാരാളം കണ്ടന്റുകൾകൊണ്ട് സമൂഹമാധ്യമങ്ങൾ നിറയുന്നുണ്ട്. അത്തരത്തിൽ വിമർശനങ്ങൾ ഏറെ
Results 1-10 of 282