Activate your premium subscription today
Saturday, Mar 22, 2025
ന്യൂഡൽഹി ∙ മികച്ച ജഡ്ജി എന്നു പേരെടുത്ത ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ഉയർന്ന ആരോപണം ഡൽഹിയിലെ നിയമവൃത്തങ്ങളെ അമ്പരപ്പിക്കുക സ്വാഭാവികം. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങിയതായി സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും ജഡ്ജിയുടെ വീട്ടിൽ തങ്ങൾ പണം കണ്ടില്ലെന്ന് അഗ്നിരക്ഷാസേനാ മേധാവി പറഞ്ഞതോടെ വിഷയം സങ്കീർണമായി. പരസ്യപ്രതികരണത്തിന് ജസ്റ്റിസ് വർമ തയാറായിട്ടുമില്ല.
ന്യൂഡൽഹി ∙ കാൻസർ ചികിത്സയ്ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ലാ ആശുപത്രികളിൽ 4–6 കിടക്കയുള്ള ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ നടപടി തുടങ്ങി. ഈ വർഷത്തെ കേന്ദ്രബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 200 സെന്ററുകൾ ഈ വർഷം തന്നെ ആരംഭിക്കുകയാണു ലക്ഷ്യം. കീമോ തെറപ്പിയും മരുന്നുകളും ഡേ കെയർ സെന്ററുകളിൽ ലഭ്യമാക്കും.
ന്യൂഡൽഹി ∙ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാൻ നിയമം ഭേദഗതി ചെയ്യും. ഏറ്റെടുത്ത് 5 വർഷത്തിനകം ഉപയോഗിക്കാത്ത ഭൂമി, ഉടമയ്ക്കു തിരികെ നൽകണമെന്നും ആ ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഉടമയ്ക്കു നഷ്ടപരിഹാരം നൽകണമെന്നുമുള്ള വ്യവസ്ഥകൾ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്കു നൽകിയ ഭേദഗതി നിർദേശങ്ങളിലുണ്ട്.
ന്യൂഡൽഹി ∙ മുഖം മിനുക്കി, മോടി കൂട്ടി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനൽ (ടി1). നവീകരണം പൂർത്തിയാക്കി ഏപ്രിൽ 15 മുതൽ ടി1 പൂർണതോതിൽ പ്രവർത്തനം തുടങ്ങും. അതോടെ നിലവിൽ ടി2വിൽ നിന്നുള്ള വിമാന സർവീസുകൾ ടി1 ലേക്ക് മാറ്റും.270 മുതൽ 280 വരെ വിമാനങ്ങളാണ് ടി2ൽ ഇപ്പോൾ വന്നുപോകുന്നത്. ഇവ കൂടുതൽ
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു വൻതോതിൽ പണം കണ്ടെടുത്തു. വീടിനു തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്നിരക്ഷാസേനയാണു കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി കൊളീജിയം വിളിച്ചുചേർത്തു. യശ്വന്ത്
ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റിലെ നിയമങ്ങൾ പൊളിച്ചെഴുതുന്ന ശീലം മാറ്റാതെ ഐപിഎൽ.ബോളിങ്ങിനിടെ പന്ത് മിനുക്കാൻ തുപ്പലും വിയർപ്പും ഉപയോഗിക്കുന്നതിനുള്ള വിലക്ക് (സലൈവ ബാൻ) ഐപിഎലിൽനിന്നു പിൻവലിച്ചു.
ന്യൂഡൽഹി ∙ ഖേലോ ഇന്ത്യ പാരാ ഗെയിംസിനു ഡൽഹിയിൽ തുടക്കമായി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും നിശ്ചയദാർഡ്യത്തോടെ മുന്നേറുന്ന പാരാ അത്ലീറ്റുകൾ രാജ്യത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1300ലേറെ പാരാ അത്ലീറ്റുകളാണ് 27 വരെ നടക്കുന്ന ഗെയിംസിൽ ഭാഗമാകുക.
ന്യൂഡൽഹി ∙ ആരോഗ്യം, കായികം, യുവനജനകാര്യം, ഉന്നത വിദ്യാഭ്യാസം, സാംസ്കാരികം, ബയോ ടെക്നോളജി, ആയുർവേദം തുടങ്ങിയ മേഖലകളിൽ ക്യൂബയുമായി സഹകരിക്കുന്നതിന് അവിടത്തെ ഉപപ്രധാനമന്ത്രി ഡോ. എഡ്വേർഡോ മാർട്ടിനെസ് ഡയസുമായി കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹി ∙ പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു കരാറിലൂടെ തിരികെ നൽകാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹി അഗ്രികൾചറൽ മാർക്കറ്റിങ് ബോർഡ്, മാർക്കറ്റ് രൂപീകരിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ പകുതി സ്ഥലമുടമകൾക്കു കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട ഹർജിയിലാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ന്യൂഡൽഹി ∙ കേരള ഭക്ഷണത്തിന്റെ തനത് രുചി ഡൽഹിക്കാരെയും വിദേശികളെയുമുൾപ്പെടെ പരിചയപ്പെടുത്തിയിരുന്ന ദില്ലി ഹാട്ടിലെ കേരള ഫുഡ് സ്റ്റാൾ തിരിച്ചുവന്നേക്കും. 10 വർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന ‘അനന്ത’ റസ്റ്ററന്റ് കുടുംബശ്രീ വഴി വീണ്ടും തുറക്കാനാണ് നീക്കം. മുൻപ് കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ
Results 1-10 of 3464
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.