Activate your premium subscription today
അന്തരിച്ച ഫാ. ഡോ. റ്റി. ജെ. ജോഷ്വായുടെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തി.
കോട്ടയം ∙ ഓർത്തഡോക്സ് സഭ ‘ഗുരുരത്നം’ ഫാ.ഡോ. ടി.ജെ. ജോഷ്വയുടെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ ഇതര ബിഷപ്പുമാർ സഹകാർമികരായിരുന്നു.
കോട്ടയം ∙ ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും വേദശാസ്ത്ര പണ്ഡിതനും അരനൂറ്റാണ്ടിലധികം വൈദിക സെമിനാരി അധ്യാപകനുമായിരുന്ന ഫാ.ഡോ.ടി.ജെ. ജോഷ്വയുടെ സംസ്കാരം ഇന്നു രാവിലെ 11.30ന് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ബിഷപ്പുമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ജീവിതം എന്ന പോലെ മരണവും യാഥാർഥ്യമാണ്. എങ്കിലും മരണം നമുക്കു പേടിസ്വപ്നമാണ്. ആ വാക്കുച്ചരിക്കാൻ പോലും പലരും ഇഷ്ടപ്പെടുന്നില്ല. മരണത്തെ കയ്പോടെ കാണുന്നതിനും ഭയത്തോടെ ചിന്തിക്കുന്നതിനും കാരണം മരണത്തോടുകൂടി എല്ലാം അവസാനിക്കുന്നു എന്ന ധാരണയാണ്. അതിനപ്പുറം ഒന്നുമില്ല, എല്ലാം ശൂന്യം. ഭൗതികവാദികളാണ് ഇത്തരം ചിന്ത പുലർത്തുന്നത്. പദാർഥമായതിൽ മാത്രമാണ് അവരുടെ വിശ്വാസവും ആശ്രയവും.
ബഹുമാനപ്പെട്ട ഫാ.ടി.ജെ ജോഷ്വ(ജോഷ്വ അച്ചൻ) എന്റെ ഗുരുവാണ്. സഭയിലെ സീനിയർ മെത്രാപ്പൊലീത്ത ക്ലീമീസ് തിരുമേനി (88) അദ്ദേഹത്തിന്റെയും ഗുരുവായിരുന്നു. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരുടെയും ഗുരുവാണ് അദ്ദേഹം. അച്ചനെക്കുറിച്ച് ബഹുമുഖ പ്രതിഭ എന്ന് ഒറ്റവാക്കിൽ പറയാം. എല്ലാ രംഗങ്ങളിലും ശോഭിച്ച, സഭയ്ക്കു ലഭിച്ച ദൈവദാനമാണ് അദ്ദേഹം. സഭയുടെ ശുശ്രൂഷാ രംഗത്ത് എല്ലാ മേഖലകളിലും ഇത്രയധികം ശോഭിച്ചിട്ടുള്ള മറ്റൊരു വ്യക്തിയില്ല.
കോട്ടയം ∙ കോന്നിയിൽ ബാല്യകാലത്ത് അയൽവാസികളായിരുന്നു ഫാ.ഡോ. ടി.ജെ.ജോഷ്വയും എൻഎസ്എസിന്റെ മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായരും. ‘പുളിമൂട്ടിൽ മണിയനും തെക്കിനേത്ത് അച്ചൻകുഞ്ഞുമായിരുന്നു ഞങ്ങൾ...’: എൻഎസ്എസ് മുൻ പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായരുമായുള്ള ബന്ധത്തെപ്പറ്റി ഫാ.ടി.ജെ ജോഷ്വ ഒരിക്കൽ പറഞ്ഞതാണിത്. കോന്നി പയ്യനാമണ്ണിൽ നിലത്തെഴുത്തുകളരി മുതൽ ഒരുമിച്ചു പഠിച്ചു. ദീർഘകാലം ആ സൗഹൃദം കാത്തുസൂക്ഷിച്ചു. മരണത്തിലും ആ അടുപ്പം ഇരുവരും കാത്തുസൂക്ഷിച്ചു. നരേന്ദ്രനാഥൻ നായരുടെ മരണം 2022 ജൂലൈ 19ന്. ഫാ.ജോഷ്വയുടെ വേർപാട് ഇന്നലെ–ജൂലൈ 20നും !
കോട്ടയം ∙ വിവിധ സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും നേതൃരംഗത്ത് സജീവമായി നിന്ന ജ്ഞാനിയും ഗുരുശ്രേഷ്ഠനുമായിരുന്നു ഫാ.ഡോ. ടി.ജെ. ജോഷ്വ. ഓർത്തഡോക്സ് സെമിനാരി ഗവേണിങ് ബോർഡ് അംഗം, ദിവ്യബോധനം അൽമായ വേദശാസ്ത്രപഠന പദ്ധതി സ്ഥാപക ഡയറക്ടർ, കൃപാ പ്രയർ ഫെലോഷിപ് സ്ഥാപക പ്രസിഡന്റ്, സെമിനാരി പാരിഷ് മിഷൻ സ്ഥാപക ഡയറക്ടർ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി, ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ ജനറൽ, കോട്ടയം മാർ ഗ്രിഗോറിയോസ് കാരുണ്യനിലയം ഡയറക്ടർ, ഓർത്തഡോക്സ് സഭാ വിഷ്വൽ മീഡിയ പ്രോജക്ട് ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
കോട്ടയം∙ ‘ഇന്നത്തെ ചിന്താവിഷയ’ത്തിലൂടെ ഒട്ടേറെപ്പേരെ രോഗക്കിടക്കയിൽ നിന്നെഴുന്നേൽപിച്ചു നടത്തിയ ഫാ.ഡോ. ടി.ജെ ജോഷ്വയെ രോഗശയ്യയിലാക്കാൻ അർബുദം രണ്ടുവട്ടം വന്നു. രണ്ടു തവണയും തോറ്റു മടങ്ങി. പരിചയക്കാരെ കാണുമ്പോൾ പ്രകാശം പരത്തുന്ന ഒരു ചിരി സമ്മാനിക്കുമായിരുന്ന ഫാ.ജോഷ്വ ഇതേ ചിരി തന്നെ തോൽപിക്കാനെത്തിയ കാൻസറിനെ നോക്കിയും ചിരിച്ചു.
കോട്ടയം∙ പരിചയക്കാരെ കാണുമ്പോൾ പ്രകാശം പരത്തുന്ന ചിരി സമ്മാനിക്കുമായിരുന്നു ഫാ.ഡോ. ടി.ജെ.ജോഷ്വ. തന്നെ തോൽപ്പിക്കാനെത്തിയ കാൻസറിനെ നോക്കിയും ഫാദർ ഇതേ ചിരി ചിരിച്ചു. ‘ഇന്നത്തെ ചിന്താവിഷയ’ത്തിലൂടെ ഒട്ടേറെപ്പേരെ രോഗക്കിടക്കയിൽ നിന്നെഴുന്നേൽപിച്ച ഫാ.ജോഷ്വയെ രോഗശയ്യയിലാക്കാൻ അർബുദം രണ്ടുവട്ടം വന്നു. രണ്ടു തവണയും തോറ്റു മടങ്ങി.
കോട്ടയം ∙ വേദശാസ്ത്ര പണ്ഡിതനും കോട്ടയം ഓർത്തഡോക്സ് തിയോളജിക്കല് സെമിനാരി മുൻ പ്രിൻസിപ്പലുമായ ഫാ.ഡോ.ടി.ജെ. ജോഷ്വ (95) അന്തരിച്ചു. എഴുത്തുകാരൻ, പ്രഭാഷകൻ, ദൈവശാസ്ത്ര ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം തുടർച്ചയായി 35 വർഷം മലയാള മനോരമ ഞായറാഴ്ചയിൽ ‘ഇന്നത്തെ ചിന്താവിഷയം’ എന്ന പംക്തി എഴുതിയിരുന്നു. മലങ്കര സഭ ‘ഗുരുരത്നം’ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. അറുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Results 1-10 of 11