ADVERTISEMENT

കോട്ടയം ∙ വിവിധ സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും നേതൃരംഗത്ത് സജീവമായി നിന്ന ജ്ഞാനിയും ഗുരുശ്രേഷ്ഠനുമായിരുന്നു ഫാ.ഡോ. ടി.ജെ. ജോഷ്വ. ഓർത്തഡോക്സ് സെമിനാരി ഗവേണിങ് ബോർഡ് അംഗം, ദിവ്യബോധനം അൽമായ വേദശാസ്ത്രപഠന പദ്ധതി സ്ഥാപക ഡയറക്ടർ, കൃപാ പ്രയർ ഫെലോഷിപ് സ്ഥാപക പ്രസിഡന്റ്, സെമിനാരി പാരിഷ് മിഷൻ സ്ഥാപക ഡയറക്ടർ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി, ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ ജനറൽ, കോട്ടയം മാർ ഗ്രിഗോറിയോസ് കാരുണ്യനിലയം ഡയറക്ടർ, ഓർത്തഡോക്സ് സഭാ വിഷ്വൽ മീഡിയ പ്രോജക്ട് ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 

ഇന്റർചർച്ച് റിലേഷൻസ് കമ്മിറ്റി, ആരാധനാ പരിഷ്കരണ സമിതി, വേദപുസ്തക പരിഭാഷാ സമിതി എന്നിവയിലും അംഗമായിരുന്നു. ഓർത്തഡോക്സ് യൂത്ത് മാസിക, സത്യവിശ്വാസ ദീപ്തി, സഭാ വിജ്ഞാനകോശം, തിരുവചന ഭാഷ്യം എന്നിവയുടെ ചീഫ് എഡിറ്റർ, മലങ്കര സഭാ മാസിക, പുരോഹിതൻ, എംഒസി പബ്ലിക്കേഷൻ, ക്രൈസ്തവ സാഹിത്യ സമിതി പബ്ലിക്കേഷൻ എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 

കാരാപ്പുഴ മാർ ഗ്രിഗോറിയോസ്, ചങ്ങനാശേരി സെന്റ് തോമസ്, കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, പള്ളം സെന്റ് പോൾസ്, ആർപ്പൂക്കര മാർ ഗ്രിഗോറിയോസ് ചാപ്പൽ എന്നിവിടങ്ങളിലായി 50 വർഷം വൈദികനായിരുന്നു. 

English Summary:

Fr Dr TJ Joshua's memoir from struggles to success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com