Activate your premium subscription today
2024നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം. ഒട്ടേറെ വാർത്താവിശേഷങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. 2025നെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന ഈ വേളയിൽ, ഗ്ലോബൽ മനോരമ റിഫ്ലക്ഷൻസ് 2024-25 സീരീസിലൂടെ, ഈ വർഷം ഗ്ലോബൽ മനോരമ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം.
രാജ്യത്തെ സ്വകാര്യ മേഖലയിലെ കമ്പനികൾക്കിടയിൽ നിശ്ചിത ഉപാധികളോടെ പ്രവാസി തൊഴിലാളികളെ കൈമാറാൻ ഒമാൻ തൊഴിൽ മന്ത്രാലയം അനുമതി നൽകി. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രിയുടെ ഉത്തരവ്.
മസ്കത്ത് ∙ ഏഷ്യൻ ജൂനിയർ വനിതാ ഹോക്കിയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനലിൽ. സെമിയിൽ ജപ്പാനെ 3–1ന് തോൽപിച്ചായിരുന്നു ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. ആദ്യ 13 മിനിറ്റിനിടെ 3 ഗോൾ നേടിയാണ് ഇന്ത്യ മത്സരത്തിൽ ആധിപത്യമുറപ്പിച്ചത്. നാലാം മിനിറ്റിൽ മുംതാസ് ഖാനും അഞ്ചാം മിനിറ്റിൽ സാക്ഷി റാണയും തുടങ്ങിവച്ച ഗോളടി 13–ാം മിനിറ്റിൽ ദീപിക പൂർത്തിയാക്കി. 23–ാം മിനിറ്റിൽ നികോ മയൂമ ജപ്പാന്റെ ആശ്വാസ ഗോൾ നേടി.
സാബ്രീസ് ബിസിനസ് ഗ്രൂപ്പ് ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്ത് പ്രീമിയം ഹെൽത്ത് കെയർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മസ്കത്ത് ∙ ഒമാനില്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്നത് തത്കാലികമായി നീട്ടിവെക്കാന്‍ തീരുമാനം. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സിലില്‍
മസ്കത്ത് ∙ ഇന്ത്യൻ എംബസിയിൽ ഓപൺ ഹൗസ് ഇന്ന് (വെള്ളി) നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡർ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ
മസ്കത്ത് ∙ പുതിയ എൻഡോെ്രെകനോളജി, വാസ്കുലാർ സെന്റർ ഓഫ് എക്സലൻസ് (സി ഒ ഇ) ലോഞ്ച് പ്രഖ്യാപിച്ച്, ജി സി സിയിലെ മുൻനിര സംയോജിത ആരോഗ്യപരിചരണ ദാതാവായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ഭാഗമായ മസ്കത്തിലെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ. പ്രമേഹ ചികിത്സ, എൻഡോെ്രെകനോളജി ചികിത്സ എന്നിവയുടെ ഒമാനിലെ ഭൂമിക തന്നെ
മസ്കത്തില് അരങ്ങേറുന്ന ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്കി. അംബാസഡര്‍ അമിത് നാരംഗ് ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളും മുഖ്യ പരിശീലകന് ഹരേന്ദ്ര സിങും മറ്റു ടെക്നിക്കല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
മസ്കത്ത് ∙ ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്. ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പിന്തുടരുകയും പിന്നീട് വാഹനത്തിൽനിന്ന് പ്രലോഭിപ്പിച്ച് ഇറക്കിവിട്ട് മോഷണം
തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മത്രയില്‍ ഒരുങ്ങുന്ന മത്ര കേബിള്‍ കാര്‍ പദ്ധതിയുടെ നിര്‍മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മത്ര കോര്‍ണിഷിനോട് ചേര്‍ന്നൊരുങ്ങുന്ന കേബിള്‍ കാര്‍ റൂട്ട് ഉള്‍പ്പെടെ നിശ്ചയിച്ചിട്ടുണ്ട്.
Results 1-10 of 330