ഇന്ത്യൻ എംബസി കോൺസുലാർ, അറ്റസ്‌റ്റേഷൻ സേവനങ്ങൾ ബിഎൽഎസ് സെന്ററിലേക്ക് മാറ്റി

Mail This Article
×
മസ്‌കത്ത്∙ മസ്‌കത്തിലെ വത്തയ്യയിൽ പ്രവർത്തിക്കുന്ന ബിഎൽഎസ് സെന്ററിലേക്ക് കോൺസുലാർ സേവനങ്ങളും അറ്റസ്‌റ്റേഷൻ കൗണ്ടറുകളും മാറ്റുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ന് മുതലാണ് സേവന കേന്ദ്രത്തിലെ ഈ മാറ്റം നിലവിൽ വരുന്നത്. കോൺസുലാർ, അറ്റസ്‌റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ്.
ബിഎൽഎസ് സെന്ററിലെ സിപിവി സേവനങ്ങളുടെ സമയത്തിലും മാറ്റമുണ്ട്. ഏപ്രിൽ 25 മുതൽ രാവിലെ 7.30 മുതൽ വൈകിട്ട് 6.30 വരെയായിരിക്കും പുതിയ സമയം എന്നും മസ്‌കത്ത് ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
English Summary:
Indian Embassy Shifts Consular and Attestation Services to BLS Center in Muscat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.