ഒമാനിലെ ഇന്ത്യൻ സ്ഥാനപതി നിയമനപത്രം കൈമാറി

Mail This Article
×
മസ്‌കത്ത്∙ ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വെങ്കട ശ്രീനിവാസ് ഔദ്യോഗികമായി ചുമതലയേറ്റു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബൻ ഹമൂദ് അൽ ബുസൈദിക്ക് നിയമനപത്രം കൈമാറി. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് മികച്ച നിലയിൽ സേവനം അനുഷ്ഠിക്കുന്നതിനും ഇന്ത്യൻ സ്ഥാനപതിക്ക് സാധിക്കട്ടെ എന്ന് ഒമാൻ വിദേശകാര്യ മന്ത്രി ആശംസിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സ്പെഷൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരവെയാണ് വെങ്കട ശ്രീനിവാസ് ഒമാനിലെ സ്ഥാനപതിയായി നിയമിതനാകുന്നത്. ഇന്ത്യൻ ഫോറിൻ സർവീസിലെ 1993 ബാച്ചുകാരനാണ്.
English Summary:
Indian Ambassador to Oman Presents Credentials
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.