Activate your premium subscription today
ഇത് പാർട്ടി വേറെയെന്നും തരത്തിൽ പോയി കളിക്കാനും പി.വി. അൻവറിനോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. എം.വി. രാഘവന് സാധ്യമാകാത്തത് പുതുകാലത്ത് സാധ്യമാകുമെന്ന് കരുതുന്നത് സ്വപ്നമാണ്
പാനൂർ ∙ കൂത്തുപറമ്പ് വെടിവയ്പിൽ പാർട്ടിയുടെ സഹനസൂര്യനായി മാറിയ പുഷ്പന്റെ സംസ്കാരത്തിനു ശേഷം നടന്ന അനുശോചന യോഗത്തിൽ മുൻമന്ത്രി എം.വി.രാഘവന്റെ പേര് പരാമർശിക്കാതെ നേതാക്കൾ. സ്വാഗതം പറഞ്ഞ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് മുതൽ പിന്നീട് പ്രസംഗിച്ച നേതാക്കളിലാരും 1994 നവംബർ 25ന് വെടിവയ്പിന് ഇടയാക്കിയ സാഹചര്യങ്ങളക്കുറിച്ച് പരാമർശിച്ചപ്പോൾ ഒരിക്കൽപോലും കൂത്തുപറമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനു മുന്നിലേക്കാണ് എന്നു പറഞ്ഞില്ല.
1994 – യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ സമരരംഗത്തായിരുന്നു ഡിവൈഎഫ്ഐ. നവംബർ 25 ന് അന്നത്തെ സഹകരണമന്ത്രി എം.വി.രാഘവൻ സഹകരണ അർബൻ സൊസൈറ്റിയുടെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ കൂത്തുപറമ്പിലെത്തി
തൃശൂർ ∙ വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ കുട്ടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 6000 കോടിയുടെ അഴിമതിയാണു വിഴിഞ്ഞം പദ്ധതിയെന്നു പറഞ്ഞിരുന്നയാളാണു പിണറായി വിജയൻ. കെ. കരുണാകരൻ സർക്കാരിൽ എം.വി. രാഘവൻ തുറമുഖവകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണു ഡിസൈനും എൻജിനീയറിങ്ങും പൂർത്തിയാക്കിയത്. പദ്ധതി നടപ്പാക്കാൻ നിശ്ചയദാർഢ്യത്തോടെ തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടി സർക്കാരും.
കണ്ണൂർ ∙ സ്വകാര്യ സർവകലാശാലകൾക്കും വിദേശ സർവകലാശാലകൾക്കും അനുമതി നൽകുന്നതിൽ തെറ്റില്ലെന്ന നിലപാടിലേക്കു സിപിഎം മാറുമ്പോൾ കൂത്തുപറമ്പ് വെടിവയ്പ് ഓർമയിലെത്തുക സ്വാഭാവികം. സ്വാശ്രയ മേഖലയിൽ പരിയാരത്ത് മെഡിക്കൽ കോളജ് തുടങ്ങുന്നതിനെതിരെയും ഉന്നതവിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും നടത്തിയ സമരത്തിനു നേരെ കൂത്തുപറമ്പിലുണ്ടായ പൊലീസ് വെടിവയ്പിൽ 5 പ്രവർത്തകരെയാണ് ഡിവൈഎഫ്ഐക്കു നഷ്ടമായത്.
തിരുവനന്തപുരം ∙ മുസ്ലിം ലീഗിന്റെ പിന്നാലെ ഇപ്പോൾ ഇരുകയ്യും നീട്ടി നടക്കുന്ന സിപിഎമ്മുകാർ ആദ്യം എം.വി.രാഘവനോടു മാപ്പു പറയണമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലീഗിനോടു സഖ്യമാകുന്നതിനെക്കുറിച്ചു സംസാരിച്ചതിനു സിപിഎം ആദ്യം രാഘവനെ പുറത്താക്കി. പിന്നാലെ അദ്ദേഹത്തെ ക്രൂരമായി
പാലക്കാട്∙ ഒരു ജില്ലയിലും ഒരു മണ്ഡലത്തിലും എട്ടും പത്തും വട്ടം മത്സരിച്ചും ജയിച്ചും റെക്കോർഡിട്ട നേതാക്കൾ അതിന്റെ ആഘോഷം നടത്തുമ്പോൾ പല ജില്ലകളിൽ, പല മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചു....MV Raghavan, MV Raghavan latest news, MV Raghavan CPM,
തൃശൂർ ∙ ചിത്രൻ നമ്പൂതിരിപ്പാട് ഉറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു, അത്രതന്നെ മതഭക്തനും. നന്മയിലേക്കും സ്നേഹത്തിലേക്കുമുള്ള വഴികളിലൂടെയെല്ലാം അദ്ദേഹം യാത്ര ചെയ്തു. ആ വഴിയിലെല്ലാം അദ്ദേഹം വെളിച്ചവുമായി. അഞ്ച് ഏക്കറിലുള്ള കുടുംബസ്വത്തായ സ്കൂൾ കെട്ടിടം ഒരു രൂപയ്ക്കാണ് അദ്ദേഹം സർക്കാരിനു വിട്ടുകൊടുത്തത്. 100 വയസ്സാകുന്നതുവരെ 30 വർഷം തുടർച്ചയായി അദ്ദേഹം കേദാറിലും ബദരിനാഥിലും പോയി കൊടുംതണുപ്പിൽ കുളിച്ചുതൊഴുതു. സ്കൂളും ഹിമാലയവും ചിത്രൻ നമ്പൂതിരിപ്പാടിന് ഒരുപോലെ മോക്ഷമാർഗമായിരുന്നു. പതിറ്റാണ്ടുകളായി രാഷ്ട്രീയ നേതൃത്വവുമായി പരിചയമുണ്ടായിരുന്നപ്പോഴും ഒരിക്കൽപ്പോലും ഒരു സഹായവും പറ്റിയില്ല. ഒരു നേതാവിനു മുന്നിലും തല കുനിച്ചില്ല. ശക്തമായ രാഷ്ട്രീയ നിലപാടുള്ള കാലത്താണ് സർക്കാർ ജോലി കിട്ടിയത്. സ്റ്റുഡന്റ്സ് ഫെഡറേഷൻ നേതാവും കമ്യൂണിസ്റ്റുകാരനുമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ ഒരു വശത്തേക്കും ചായാതെ തല ഉയർത്തിനിന്നു. സി.എച്ച്. മുഹമ്മദ് കോയ പാർട്ടിയിൽ എല്ലാം തീരുമാനിച്ചിരുന്ന കാലത്താണു ചിത്രൻ നമ്പൂതിരിപ്പാടിനെ വിദ്യാഭ്യാസ ഉപ ഡയറക്ടറാക്കിയത്. അതിനെതിരെ പാർട്ടിക്കകത്തു വിമർശനം വന്നു.
കേരളത്തെ പല നിലകളിൽ സ്വാധീനിച്ച ഇഎംഎസ്, എകെജി, എം.വി.രാഘവൻ, സീതാറാം യെച്ചൂരി, എൻ.ഇ. ബലറാം, എം.പി. പരമേശ്വരൻ, ഫാ. തോമസ് കോച്ചേരി, കെ.കെ. കൊച്ച്, പി.ജെ.ജെയിംസ്, പി. ഗോവിന്ദപ്പിള്ള, പവനൻ, കെ.എൻ. പണിക്കർ, നൈനാൻ കോശി, എൻ.വി.പി. ഉണിത്തിരി, ജോൺ പെരുവന്താനം തുടങ്ങിയവരെല്ലാം വ്യത്യസ്ത വിഷയങ്ങളിൽ ലഘുലേഖകൾ എഴുതി മലയാളിയുടെ മനസ്സിൽ ചിന്തയുടെ തീപ്പൊരി കുടഞ്ഞിട്ടവരാണ്. മലയാളത്തിലെ ശ്രദ്ധേയങ്ങളായ ചില ലഘുലേഖകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുന്നത് കൗതുകകരമായിരിക്കും. ആശയസമ്പന്നതയുടെ കാര്യത്തിൽ ഒട്ടും ‘ലഘു’വായിരിക്കില്ല ആ യാത്ര. അതിൽ സിപിഎമ്മിനു വേണ്ടി എം.വി. രാഘവനൊരുക്കിയ ലഘുലേഖയുണ്ട്. ഗൗരിയമ്മയെ മുൻ നിർത്തി കളിച്ച രാഷ്ട്രീയച്ചൂതിന്റെ അനുഭവമുണ്ട്. ഗാന്ധിയൻ–മാർക്സിയൻ ചിന്തകളുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉള്പ്പെടെ ഗഹനമായ പഠനങ്ങളുണ്ട്, പരിസ്ഥിതിയെപ്പറ്റിയുള്ള ആശങ്കയും സംസ്കാരത്തെപ്പറ്റിയുള്ള വേവലാതികളുമെല്ലാമുണ്ട്. വലുപ്പത്തിൽ ചെറുതെങ്കിലും ആശയങ്ങളിൽ അതിഗംഭീരമായ ആ ലഘുലേഖകളുടെ ചരിത്രത്തിലൂടെ...
തൃശൂർ ∙ മുസ്ലിം ലീഗിനോടു സിപിഎമ്മിന്റെ മൃദുസമീപനം ചർച്ചയായതോടെ ലീഗുമായുള്ള മുൻകാല ബന്ധം തിരിച്ചടിയായതെങ്ങനെ എന്നതു സംബന്ധിച്ചു ജനറൽ സെക്രട്ടറി ആയിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് 1985 ൽ പാർട്ടി ഘടകങ്ങൾക്ക് അയച്ച കത്തും ചർച്ചയാവുന്നു. ലീഗുമായുള്ള ബന്ധം വേണ്ടെന്നു വയ്ക്കാൻ ഇടയായ മുൻകാലചർച്ചകളും
Results 1-10 of 11