Activate your premium subscription today
Sunday, Mar 23, 2025
ജനസംഖ്യാ അടിസ്ഥാനത്തിൽ കേന്ദ്രം നടത്താനൊരുങ്ങുന്ന മണ്ഡലപുനർനിർണയ നീക്കത്തെ ദക്ഷിണേന്ത്യയുടെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മണ്ഡല പുനർനിർണയം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ദക്ഷിണേന്ത്യയെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പാർട്ടിയോട് ഇപ്പോഴും അകലം പാലിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റു കുറയുന്നതു കൊണ്ടുള്ള പൂർണ പ്രയോജനവും ബിജെപിക്കാണെന്നതും സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ചെന്നൈ ∙ ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ അണിനിരന്ന നേതാക്കൾക്കു തമിഴ്നാടിന്റെ പാരമ്പര്യവും സംസ്കാരവും കോർത്തിണക്കിയ സമ്മാനങ്ങളാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയത്. പത്തമടൈ പായ, തോഡ ഷോൾ, കാഞ്ചീപുരം കൈത്തറി പട്ടുസാരി, ഊട്ടി വർക്കി, കന്യാകുമാരി ഗ്രാമ്പൂ, കോവിൽപട്ടി കടല മിഠായി എന്നിവ കൂടാതെ ഈറോഡ് മഞ്ഞൾ, കൊടൈക്കനാൽ വെളുത്തുള്ളി എന്നിവയും സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു.
ചെന്നൈ∙ മണ്ഡല പുനർനിർണയത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേ ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ബിജെപി മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോകുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ബ്രിട്ടിഷുകാരുടെ കേന്ദ്രീകൃത ഭരണത്തെ എങ്ങനെയാണ് ഇന്ത്യക്കാർ എതിർത്തതെന്നും അവരെ പുറത്താക്കിയതെന്നും ഓർമിപ്പിച്ച പിണറായി വിജയൻ കേന്ദ്രത്തിനു മുന്നറിയിപ്പും നൽകി. ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ മണ്ഡല പുനർനിർണയത്തിന് എതിരെ സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ നടത്തുന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ∙ ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ രൂപീകരിച്ച ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ അടുത്ത യോഗം ഹൈദരാബാദിൽ നടക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് മണ്ഡല പുനർനിർണയത്തിന് എതിരല്ലെന്നും സുതാര്യവും നീതിയുക്തവുമായി നടത്തണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം യോഗത്തിന്റെ ആരംഭത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവനകൾ നൽകിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാകരുത് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡല പുനർനിർണയത്തിന് എതിരെ സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ നടത്തിയ യോഗത്തിൽ കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുത്തു. ഗിണ്ടിയിലെ ഐടിസി ഹോട്ടലിലായിരുന്നു യോഗം.
ചെന്നൈ ∙ ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡല പുനർനിർണയം നടത്തുന്നതിനെതിരെ തമിഴ്നാട് ആരംഭിച്ച പ്രതിഷേധം ദേശീയ പ്രസ്ഥാനമായി വളർന്നെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ ഇന്നു നടക്കുന്ന യോഗത്തിൽ സഹകരിക്കുന്ന കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാൾ, പഞ്ചാബ് നേതാക്കളെ അദ്ദേഹം സ്വാഗതം ചെയ്ത അദ്ദേഹം ലക്ഷ്യം കൈവരിക്കുമെന്നും കൂട്ടിച്ചേർത്തു. മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് ഗിണ്ടിയിലെ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി ഇന്ന് വിശദീകരിക്കും. പിണറായി വിജയൻ വ്യാഴാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തി. തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബിജു ജനതാദൾ (ബിജെഡി) നേതാവ് നവീൻ പട്നായിക്, വൈഎസ്ആർ കോൺഗ്രസിന്റെ മിഥുൻ റെഡ്ഡി എന്നിവരും നഗരത്തിലെത്തി. ആന്ധ്ര എൻഡിഎ അംഗമായ ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേന പാർട്ടി പ്രതിനിധിയും യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ക്യൂബന്‍ സംഘത്തെ കാണാന്‍ ഡല്‍ഹിക്കു പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അത് ആശാവര്‍ക്കര്‍മാരുടെ ചെലവിലാക്കി അപമാനിച്ചത് മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന ചൊല്ലാണ് ഓര്‍മവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ പണി പൂര്‍ത്തിയായി വരികയാണെന്നും ഓഫിസ് ഉദ്ഘാടനം ഏപ്രില്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എകെജി സെന്റര്‍ എന്നു തന്നെയാവും പുതിയ 9 നില ആസ്ഥാനമന്ദിരത്തിന്റെയും പേര്. നിലവിലെ കെട്ടിടം എകെജി പഠനഗവേഷണ കേന്ദ്രമായി തുടരുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം. എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമിക്കുന്നതോടെ 160 പേർക്കാണ് ജോലി നഷ്ടപ്പെടുന്നത്.
തിരുവനന്തപുരം ∙ ആശാ പ്രവർത്തകർക്ക് ഓണറേറിയമോ ഇൻസെന്റിവോ കൂട്ടിനൽകില്ലെന്ന കടുംപിടിത്തം സർക്കാരിനില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സാമ്പത്തിക പരിമിതിയുള്ളതിനാൽ സംസ്ഥാന സർക്കാരിനു സ്വന്തം നിലയ്ക്കു വർധന വരുത്താൻ കഴിയില്ല. കേന്ദ്രം തുക വർധിപ്പിച്ചാൽ ആനുപാതികമായി സംസ്ഥാന സർക്കാരും വർധിപ്പിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഒരു മണിക്കൂറും പ്രഭാത ഭക്ഷണവും പാഴായി. ആറാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി എന്തിനാണ് കൂടിക്കണ്ടത്? ഉരുകിയ മഞ്ഞ് ഇത്രവേഗം പഴയ രൂപത്തിലായത് എന്തുകൊണ്ടാണ്? സിപിഎമ്മിനെ ഉൾപ്പെടെ കുഴയ്ക്കുന്നതാണ് പ്രശ്നം. മുഖ്യമന്ത്രിയെ ധനമന്ത്രി കേരള ഹൗസിൽ ചെന്നു കണ്ടതിനെച്ചൊല്ലി ബിജെപിയിൽ അതൃപ്തി നുരഞ്ഞു പൊന്തുകയായിരുന്നു. അതിനെ തടുക്കാൻ രാജ്യസഭയിൽ കിട്ടിയ അവസരം ധനമന്ത്രി മുതലാക്കി. സിപിഎമ്മിന്റെ വ്യവസായ നയമാണ് കേരളം രക്ഷപ്പെടാത്തതിനു കാരണമെന്ന് ആരോപിച്ച ധനമന്ത്രി, സംസ്ഥാനത്തെ ‘നോക്കുകൂലി’യെക്കുറിച്ച് സഭയ്ക്കാകെ ക്ലാസുമെടുത്തു. സഭാരേഖകളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: കേരളത്തിന്റെ പേരു പറഞ്ഞ് ധനമന്ത്രി വിമർശിച്ചപ്പോൾ എതിർക്കാൻ ശ്രമിച്ചത് സിപിഐയിലെ പി.സന്തോഷ് കുമാർ മാത്രമാണ്. അതിന് അരമണിക്കൂർ മുൻപ്, ചോദ്യോത്തരവേളയിൽ സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് ധനമന്ത്രിക്ക് പ്രത്യേകം നന്ദി പറഞ്ഞിരുന്നു, കേരള ഹൗസിൽ പോയി മുഖ്യമന്ത്രിയുമൊത്ത് പ്രാതൽ കഴിച്ചതിന്. ബാങ്കുകളിലെ കിട്ടാക്കടത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതിനു മുൻപാണ് ഈ നന്ദിപ്രകടനം ബ്രിട്ടാസ് നടത്തിയത്.
Results 1-10 of 8434
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.