Activate your premium subscription today
Thursday, Apr 3, 2025
ആലപ്പുഴ ∙ ജനാധിപത്യത്തിൽ ജനങ്ങൾ ഒപ്പം നിൽക്കുന്നതാണ് പ്രധാനമെന്നും അവരെ സേവിക്കുന്നവർക്കൊപ്പം നിൽക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഎമ്മും കോൺഗ്രസും ചെയ്തത് എന്താണെന്ന് പാർലമെന്റിൽ കണ്ടതാണ്.
കൊച്ചി∙ വഖഫ് ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഇത് ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ മുന്നണിക്കോ ഉള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നും സിറോ മലബാർ സഭ. മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്ന കാര്യമാണ് ബിൽ പാസായതെന്നും സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര
കൊല്ലം ∙ വഖഫ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ എതിർത്തതിലൂടെ മതനിരപേക്ഷ കോൺഗ്രസ് മരിച്ചെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഷോൺ ജോർജ്.വഖഫ് ഭേദഗതിയെ പാർലമെന്റിൽ എതിർത്ത എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നിലപാടിൽ പ്രതിഷേധിച്ചു ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി എംപിയുടെ വസതിയിലേക്കു നടത്തിയ മാർച്ച്
ചങ്ങനാശേരി ∙ വഖഫ് ബിൽ പാസായ ഉടൻ മുനമ്പത്തെ ജനങ്ങളുടെ അവകാശം വീണ്ടെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതാണ് വഖഫ് ബില്ലെന്നും അതിലൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി.
ന്യൂഡൽഹി ∙ ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില് ഇന്ന് രാജ്യസഭയില് അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും. നിർദിഷ്ട നിയമനിർമാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവിൽ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും. ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232
ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രംഗത്തെത്തി. ബിൽ ഏതെങ്കിലും സമുദായത്തിന്റെ മതവിശ്വാസത്തെയോ വികാരത്തെയോ വ്രണപ്പെടുത്തുന്നില്ലെന്നും മുൻകാല തെറ്റുകൾ തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
മധുര ∙ മുഖ്യ ഉത്തരവാദിത്തമായ വർഗീയതക്കെതിരേയുള്ള പോരാട്ടത്തിൽ സിപിഎം പാളിപ്പോയെന്നു പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ റിപ്പോർട്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് മുഖ്യ കടമയായി പ്രഖ്യാപിച്ച ബിജെപി–ഹിന്ദുത്വ വിരുദ്ധ പോരാട്ടം കൺവൻഷനുകളിലും ക്യാംപെയ്നുകളിലും ഒതുങ്ങി. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ബിജെപി നടത്തുന്ന മുന്നേറ്റം ഈ വീഴ്ചയുടെ കൂടി ഫലമാണെന്ന ഗുരുതര കുറ്റസമ്മതവും പാർട്ടി നടത്തി. പൊളിറ്റ്ബ്യൂറോ അടക്കം പരാജയപ്പെട്ടെന്നും സമ്മതിച്ചു.
ന്യൂഡൽഹി ∙ മുനമ്പത്തെച്ചൊല്ലി ഹൈബി ഈഡനും കേന്ദ്രമന്ത്രി ജോർജ് കുര്യനും തമ്മിൽ വാക്പോര്. സിബിസിഐ, കെസിബിസി പോലെയുള്ള ക്രൈസ്തവ സംഘടനകളോട് ഇപ്പോൾ വലിയ സ്നേഹം കാണിക്കുന്ന ബിജെപി, മണിപ്പൂരിൽ ദേവാലയങ്ങൾ തകർത്ത വിഷയത്തിലടക്കം ഈ സംഘടനകളെ കേട്ടില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു.
മുംബൈ∙ ഹാസ്യ പരിപാടിയിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെക്കുറിച്ച് പാരഡി ഗാനം പാടിയ കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മുംബൈ പൊലീസ് മൂന്നാമത്തെ സമൻസ് അയച്ചു. രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന കമ്രയെ ഏഴു വരെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ന്യൂഡൽഹി∙ വഖഫ് ദേദഗതി ബിൽ രാജ്യം 2025ൽ കണ്ട ഏറ്റവും വലിയ തമാശയാണെന്ന് മലപ്പുറം എംപി ഇ.ടി.മുഹമദ് ബഷീർ. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയാണെന്നും മുസ്ലീമിനെതിരെ നടക്കുന്നത് അനീതിയാണെന്നും ഇ.ടി.മുഹമദ് ബഷീർ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ തുറന്നടിച്ചു. പുതിയ ഭേദഗതി ബിൽ വഖഫ് ബോർഡിനെ
Results 1-10 of 9233
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.