ADVERTISEMENT

കൊല്ലം ∙ വഖഫ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ എതിർത്തതിലൂടെ മതനിരപേക്ഷ കോൺഗ്രസ് മരിച്ചെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഷോൺ ജോർജ്.വഖഫ് ഭേദഗതിയെ പാർലമെന്റിൽ എതിർത്ത എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നിലപാടിൽ പ്രതിഷേധിച്ചു ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി എംപിയുടെ വസതിയിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.പ്രീണനത്തിന്റെ അവസാന വാക്കായി കോൺഗ്രസ് മാറി. മുനമ്പം ജനതയുടെ 123 വർഷത്തെ ജീവിതത്തെ വെല്ലുവിളിച്ചാണു വഖഫ് നിയമം അവർക്കുമേൽ ഇടിത്തീയായി വീണത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്ക് പിന്നീടാണു ശരിയായ രീതിയിൽ പൗരത്വനിയമം മനസ്സിലാക്കാൻ കഴിഞ്ഞത്. ന്യൂനപക്ഷങ്ങൾക്കെതിരാണ് വഖഫ് നിയമം എന്ന പ്രചാരണവും ഇതുപോലെ അസത്യം ആണെന്ന് താമസിയാതെ ജനങ്ങൾക്ക് മനസ്സിലാകും എന്ന് അദ്ദേഹം പറഞ്ഞു. 

വെസ്‌റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം എം.എസ്.ശ്യാംകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ വെറ്റമുക്ക് സോമൻ, എ.ജി.ശ്രീകുമാർ മേഖലാ സെക്രട്ടറി ജിതിൻ ദേവ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ശൈലേന്ദ്ര ബാബു, പ്രകാശ് പാപ്പാടി, ജില്ലാ സെക്രട്ടറി മാരായ സുനിൽകുമാർ, ട്രഷറർ അനിൽകുമാർ, മോൻസി ദാസ്, മോർച്ച ജില്ലാ അധ്യക്ഷൻമാരായ പ്രണവ് താമരക്കുളം, ശാലിനി രാജീവ്, സന്തോഷ് മീഡിയ കൺവീനർ പ്രതി ലാൽ , മണ്ഡലം പ്രസിഡന്റുമാരായ സാജു കിളികൊല്ലൂർ, ഗോപകുമാർ ചവറ എന്നിവർ പ്രസംഗിച്ചു. 

ശക്തമായി നേരിടും:  ആർവൈഎഫ് 
കൊല്ലം ∙ പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ അവതരണത്തിനെതിരെ ക്രമപ്രശ്നം ഉയർത്തിയതിനും ബില്ലിലെ ജനാധിപത്യ വിരുദ്ധ വ്യവസ്ഥകളെ എതിർക്കുമെന്നതിന്റെ പേരിലും എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ സ്വകാര്യ വസതിയിലേക്കു പ്രതിഷേധം നടത്തിയതിനെ ശക്തമായി നേരിടുമെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി വിഷ്ണു മോഹൻ എന്നിവർ പറഞ്ഞു. പാർലമെന്റ് നടപടിക്രമങ്ങളിലും നിയമ നിർമാണത്തിലും ചർച്ചയിലും വിയോജിച്ചു പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ വ്യക്തിപരമായി നേരിടാൻ ശ്രമിക്കുന്നത് അരാഷ്ട്രീയമാണ്. പാർലമെന്റിൽ ഭേദഗതി ബില്ലിലെ എംപിയുടെ പ്രസംഗത്തിനു മുൻപ് അദ്ദേഹത്തിന്റെ വസതിയിലേക്കു മാർച്ച് നടത്തിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇവർ ആരോപിച്ചു.

English Summary:

BJP leader Sean George criticizes the secular Congress for opposing the Waqf Bill in Parliament. Meanwhile, RYF leaders announce their intent to oppose the protest targeting MP N.K. Premachandran's stance on the bill.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com