ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിൽ രാജ്യസഭയില്‍ ചർച്ച തുടങ്ങി. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും. നിർദിഷ്ട നിയമനിർമാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവിൽ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും.

  • 7 day ago
    Apr 03, 2025 02:14 PM IST

    ജനത്തിന്റെ വികാരം മനസിലാക്കിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും കിരൺ റിജിജു.

  • 7 day ago
    Apr 03, 2025 02:12 PM IST

    വിശദമായ കൂടിയാലോചനകളാണ് ബില്ലിൽ നടത്തിയതെന്ന് കിരൺ റിജിജു

  • 7 day ago
    Apr 03, 2025 02:07 PM IST

    ബില്ലിനെ പിന്തുണയ്ക്കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെടുന്നു. എംപിമാരോട് വിഷയം ഉന്നയിച്ചിട്ട് പരിഹാരമില്ലാത്തതു കൊണ്ടാണ് തങ്ങളോട് പറഞ്ഞതെന്നും കിരൺ റിജിജു.

  • 7 day ago
    Apr 03, 2025 02:05 PM IST

    600 ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് അവകാശം ഉന്നയിക്കുന്നുവെന്ന് കിരൺ റിജിജു

  • 7 day ago
    Apr 03, 2025 01:45 PM IST

    വഖഫ് ബില്ലിന് എതിരായ ആരോപണങ്ങളെ എല്ലാം താൻ വ്യക്തമായി നിരസിക്കുന്നുവെന്ന് കിരൺ റിജിജു. വഖഫ് സ്വത്തിന്റെ നടത്തിപ്പ്, ഗുണഭോക്താവും എന്നിവ മുസ്‌ലിംകൾക്കു മാത്രമാണ്, ഒരു അമുസ്‌ലിമിനും അതിൽ ഇടപെടാൻ കഴിയില്ലെന്നും കിരൺ റിജിജു.

  • 7 day ago
    Apr 03, 2025 01:02 PM IST

    മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിക്കുന്നു.

  • 7 day ago
    Apr 03, 2025 01:02 PM IST

    വഖഫ് നിയമഭേദഗതിയിൽ രാജ്യസഭയിൽ ചർച്ച തുടങ്ങി

  • 7 day ago
    Apr 03, 2025 12:33 PM IST

     കർണാടക വഖഫിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ. വഖഫ് ഭൂമി കയ്യേറ്റം നടത്തിയിട്ടില്ലെന്ന് വാദിച്ച് മല്ലികാർജുൻ ഖർഗെ. ആരോപണങ്ങൾ തെളിയിക്കാൻ ബിജെപി തയ്യാറാകണം. അല്ലെങ്കിൽ അനുരാഗ് ഠാക്കൂർ രാജിവയ്ക്കണമെന്ന് ഖർഗെ. 

  • 7 day ago
    Apr 03, 2025 11:08 AM IST

    വഖഫ് നിയമഭേദഗതി ബിൽ ഉച്ചയ്ക്ക് 1 മണിയ്ക്ക് രാജ്യസഭയിൽ അവതരിപ്പിക്കും

  • 7 day ago
    Apr 03, 2025 10:50 AM IST

    വഖഫ് നിയമ ഭേദഗതി ബില്ലിൽ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്ന് രാജ്യസഭയിൽ സംസാരിക്കും.

ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 520 പേരാണ് വോട്ട് ചെയ്തത്. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷം മതി. കേരളത്തിൽ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല.

ആദിവാസി ഭൂമിയും ചരിത്ര സ്മാരകങ്ങളും വഖഫ് ഭൂമിയാക്കാന്‍ പാടില്ലെന്ന പുതിയ വ്യവസ്ഥകള്‍ കൂടി ബില്ലിലുണ്ട്. ജെപിസി റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കിലും ഒപ്പമുള്ള കരട് ബില്ലില്‍ ഇവ ചേര്‍ത്തിരുന്നില്ല. ഇന്നലെ ബില്ലിനെതിരായ വിമര്‍ശനങ്ങളെ മറുപടി പ്രസംഗത്തില്‍ തള്ളിയ മന്ത്രി കിരണ്‍ റിജിജു ബില്‍ ഭരണഘടനാ വിരുദ്ധമോ ന്യൂനപക്ഷ വിരുദ്ധമോ അല്ലെന്ന് പറഞ്ഞു. വഖഫുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ ബില്ലിന് സാധിക്കും. മുനമ്പത്തെ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാനും ബില്‍ സഹായിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.

English Summary:

Waqf Bill: Waqf Act Amendment Bill faces Rajya Sabha vote today. This crucial bill aims to repeal the 1995 Act and address concerns around Waqf property management and Adivasi land protection.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com