ADVERTISEMENT

മുംബൈ∙ ഹാസ്യ പരിപാടിയിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെക്കുറിച്ച് പാരഡി ഗാനം പാടിയ കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മുംബൈ പൊലീസ് മൂന്നാമത്തെ സമൻസ് അയച്ചു. രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന കമ്രയെ ഏഴു വരെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഹാസ്യ പരിപാടിയിൽ പങ്കെടുത്ത ബാങ്ക് ഉദ്യോഗസ്ഥനെ കേസിൽ സാക്ഷിയാക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. സമൻസ് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥന് അവധിയാത്ര വെട്ടിച്ചുരുക്കേണ്ടിവന്നതിൽ ഖേദം അറിയിച്ച കമ്ര, രാജ്യത്ത് എവിടെയും വിനോദയാത്രയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

English Summary:

Kunal Kamra receives third summons: Mumbai Police searching for witnesses

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com