Activate your premium subscription today
ദുബായ് ∙ ആർടിഎ ബസുകളുടെ ലൈവ് ലൊക്കേഷൻ അടക്കം യാത്രയ്ക്കു സഹായകരമാകുന്ന വിവരങ്ങൾ കൂടുതൽ കൃത്യമായി ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും.
അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച് (ഐസിഎആർ) വികസിപ്പിച്ച ‘രംഗീൻ മച്ച്ലി’ ആപ് വഴി മലയാളം അടക്കമുള്ള 8 ഭാഷകളിൽ വിവരങ്ങൾ ലഭിക്കും.
രാജ്യത്തെ റെയിൽവേ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘സൂപ്പർ ആപ്’ ഉടൻ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ടിക്കറ്റ് മുതൽ പാഴ്സൽ ബുക്കിങ് വരെ ഒരു ആപ് വഴി ചെയ്യാനാവും. 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിങ് നൽകുന്ന സംവിധാനവും ആപ്പിലുണ്ടാകും.
കോഴിക്കോട് ∙ രാജ്യത്തെ ആദ്യ ക്യുആർ കോഡ് കോയിൻ വെൻഡിങ് മെഷീൻ (ക്യുസിവിഎം) ഫെഡറൽ ബാങ്ക് കോഴിക്കോട് പുതിയറ ശാഖയിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് ശാഖയിൽ സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്തു നാണയം എടുക്കാം. ജി പേ പോലുള്ള ഏതു ആപ്പ് ഉപയോഗിച്ചും സ്കാൻ ചെയ്യാം. ഏത് ബാങ്കിന്റെ അക്കൗണ്ടിലെ പണവും
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്.
ഉദയ് ശങ്കറിനു വയസ്സ് 15. ഇതിനകം വികസിപ്പിച്ചത് 15 എഐ അധിഷ്ഠിത ആപ്പുകൾ. മറ്റൊരു കൗതുകം കൂടിയുണ്ട്. ടെക്നോളജി ‘തലയ്ക്കു പിടിച്ചപ്പോൾ’ പരമ്പരാഗത വിദ്യാഭ്യാസം 8–ാം ക്ലാസിൽ അവസാനിപ്പിച്ച പയ്യൻ! പിന്നെ, നിർമിത ബുദ്ധി ഗവേഷണങ്ങളും ഓപ്പൺ സ്കൂൾ പഠനവും. ‘‘ നാലാം ക്ലാസിന്റെ അവധിക്കാലത്ത് അമ്മ പറഞ്ഞു: നീന്തൽ പഠിക്കാം, അല്ലെങ്കിൽ റോബട്ടിക്സ്. ഞാൻ റോബട്ടിക്സ് എടുത്തു.
യുപിഐ, ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്ന ‘ജിയോ ഫിനാൻസ്’ ആപ് അവതരിപ്പിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ പ്രവർത്തനം.
ആപ് സ്റ്റോറിൽ വിപണി മര്യാദ ലംഘിച്ചതിന്റെ പേരിൽ ആപ്പിളിന് 200 കോടി ഡോളറിനടുത്ത് പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. മ്യൂസിക് സ്ട്രീമിങ് ആപ് സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് സ്വീഡിഷ് കമ്പനിയായ സ്പോട്ടിഫൈ 5 വർഷം മുൻപ് നൽകിയ പരാതിയിലാണ് നടപടി. ആദ്യമായാണ് യൂറോപ്യൻ യൂണിയനിൽ ആപ്പിളിനെതിരെ നടപടി വരുന്നത്. ആപ് സ്റ്റോറിനു പുറത്തുള്ള നിരക്കുകുറഞ്ഞ പേയ്മെന്റ് ഓപ്ഷനുകളെക്കുറിച്ച് ഐഒഎസ് ഉപയോക്താക്കൾക്ക് വിവരം നൽകുന്നതിൽനിന്നു ആപ്പ് ഡവലപ്പർമാരെ ആപ്പിൾ വിലക്കിയെന്നാണ് ആരോപണം.
ബിരുദം കഴിഞ്ഞ് ഒരു ജോലി എല്ലാവരുടെയും ലക്ഷ്യമാണ്, എന്നാൽ അങ്ങനെ ജോലി തേടുന്നവർക്കു വേണ്ടി എന്തെങ്കിലും ചെയ്താലോ– ഇങ്ങനെ ആലോചിച്ച നാൽവർ സംഘം ജോലി തിരയുന്നവർക്കായി തുടങ്ങിയതാണ് സീക്ക് അസ് (Zeak us) ആപ്. കൊച്ചി ആസ്ഥാനമായി വെബ് ആപ്പായി തുടങ്ങിയ സ്ഥാപനത്തിന്റെ ഒഫിഷ്യൽ ആപ് പ്രവർത്തനം തുടങ്ങി 8 മാസം പിന്നിട്ടപ്പോഴേക്കും വരിക്കാർ 10,000 പിന്നിട്ടിരിക്കുന്നു.
വന്ധ്യതാ–സ്ത്രീരോഗ ചികിത്സകൾക്കു മാത്രമായി അൻപതിലേറെ യുവ ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന സ്റ്റാർട്ടപ്. ആയുർവേദ ചികിത്സയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മെഡിസ്റ്റാക്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡാണ് ആയുഫൈ സ്റ്റാർട്ടപ്പുമായി രംഗത്തെത്തുന്നത്.
Results 1-10 of 45