പ്ലേ സ്റ്റോറിൽ ഒറിജിനലിനെ വെല്ലും വ്യജന്മാർ; ആളുകളെ പറ്റിച്ച ആപ്പുകൾ തൂത്തെറിഞ്ഞ് ഗൂഗിൾ

Mail This Article
ന്യൂഡൽഹി ∙ യഥാർഥ ആപ്പുകളെ അനുകരിച്ച് പ്ലേ സ്റ്റോറിൽ ഉപഭോക്താക്കളെ കബളിപ്പിച്ച 331 ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തു. വിപിഎൻ ആപ്പുകൾ, വിവിധ ഗെയിമുകൾ, ക്യാമറ ആപ്പുകൾ, ഹെൽത്ത് ട്രാക്കറുകൾ തുടങ്ങിയ ഗണത്തിലുള്ള ആപ്പുകളുടെ വ്യാജനുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കിയത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നായി 6 കോടിയോളം ആളുകൾ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നെന്നും ഇവരുടെ ഫോണിൽ നിന്ന് വ്യാജ ആപ്പുകൾ വ്യക്തിവിവരങ്ങൾ ചോർത്തിയെന്നും സൈബർ സുരക്ഷ കമ്പനിയായ ബിറ്റ് ഡിഫൻഡർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ‘വേപ്പർ ഓപ്പറേഷൻ’ എന്ന് വിളിക്കപ്പെടുന്ന ഈ തട്ടിപ്പിന് ആൻഡ്രോയ്ഡ് 13ന്റെ സുരക്ഷയെ മറികടക്കാൻ സാധിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ പ്രത്യക്ഷമാകുന്ന പരസ്യങ്ങളുടെ മറവിലായിരുന്നു വിവരങ്ങൾ ചോർത്തിയത്. ചില ആപ്പുകൾ ഫെയ്സ്ബുക്, ജി മെയിൽ എന്നിവയുടെ വ്യാജ ലോഗിൻ പേജ് ദൃശ്യമാക്കിയും വിവരങ്ങൾ ചോർത്തി.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business