ADVERTISEMENT

കൊച്ചി∙ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്. നിലവിൽ ഡെലിവറി ഫീസും ഹാൻഡ്‌ലിങ് ചാർജുമുണ്ട്. ദൂരവും കാലാവസ്ഥാ സാഹചര്യവും മറ്റും അനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും. ജിഎസ്ടിയും റസ്റ്ററന്റ് നിരക്കും പുറമേയാണ്. 

പ്ലാറ്റ്ഫോം നിരക്കു കൂടി വരുന്നതിനാൽ ചെറുതും വലുതുമായ വിഭവങ്ങൾക്കെല്ലാം ഇനി 6 രൂപ കൂടും.

English Summary:

Platform charge should also be paid for online food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com