Activate your premium subscription today
യുഎഇയില് സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങള് വാങ്ങുമ്പോള് നിങ്ങള് നല്കുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക യുഎഇ നിങ്ങള്ക്ക് തിരിച്ചുനല്കും. അതിന് ആദ്യം വാറ്റ് റീഫണ്ട് ലഭിക്കാന് അർഹത ഉണ്ടോ എന്ന് അറിയണം.
ചെന്നൈ ∙ പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിന്റെ ഭാഗമായി, കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും 18 മുതൽ നിരോധനം. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. പൊതുതാൽപര്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണു നീക്കമെന്നു കലക്ടർ വ്യക്തമാക്കി. 45 സീറ്റ് വരെയുള്ള പാസഞ്ചർ – ടൂറിസ്റ്റ് ബസുകൾക്ക് 10–11 മീറ്റർ മാത്രമാണ് നീളമെന്നതിനാൽ വിനോദസഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. അതേസമയം, കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിലെ ഇ– പാസ് സംവിധാനം കർശനമായി തുടരും.
സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനത്തു നിന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി അണക്കെട്ടിൽ സീപ്ലെയ്ൻ പറന്നിറങ്ങിയതിനു പിന്നാലെ വിവാദങ്ങളും അലയടിച്ചെങ്കിലും പദ്ധതി പ്രായോഗികതലത്തിലെത്താൻ ഒട്ടേറെ കടമ്പകൾ. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാലേ ഇതു സംബന്ധിച്ചുള്ള സാങ്കേതിക കാര്യങ്ങളിൽ ഉൾപ്പെടെ തീരുമാനമാകൂ. പദ്ധതിയോട് മത്സ്യബന്ധന മേഖല ഉയർത്തിയിട്ടുള്ള എതിർപ്പും കണക്കിലെടുക്കണം.
ലണ്ടനിൽ നടക്കുന്ന ലോകത്തിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം വ്യാപാര മേളയായ വേൾഡ് ട്രാവൽ മാർക്കറ്റിൽ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന്റെ പവിലിയൻ പ്രധാന ആകർഷണമായി.
ജിദ്ദ നഗരം വണ്ടർലാൻഡ് വിനോദോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്.
ഫോർട്ട്കൊച്ചി ∙ കാന നിർമാണത്തിനെടുത്ത കുഴിയിൽ വീണു വിദേശ സഞ്ചാരിയുടെ കാലൊടിഞ്ഞു. ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിൽ കാനയ്ക്കായി നിർമിച്ച കുഴിയിൽ വീണു ഫ്രഞ്ച് പൗരൻ അലക്സാൻഡർ ലാൻഡന്റെ (39) കാലിലെ തുടയെല്ലു പൊട്ടി.
കോയമ്പത്തൂർ∙ വിനോദസഞ്ചാരത്തിന്റെ പേരിൽ പണം കൈപ്പറ്റുന്നുണ്ടെങ്കിലും സഞ്ചാരികൾക്ക് സൗകര്യമൊരുക്കാതെ വനംവകുപ്പ്. കോയമ്പത്തൂരിലെ ബോലുവാം പട്ടി റേഞ്ചിൽപ്പെട്ട എക്കോ ടൂറിസ്റ്റ് കേന്ദ്രമായ കോവൈ കുറ്റാലത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ ആയിരങ്ങളെ കടത്തിവിടുന്നത്.എൻട്രൻസ് ഫീസായി മുതിർന്നവർക്ക് 60
ദുബായ് ∙ ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്.
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സന്ദർശകർക്ക് വീസയില്ലാതെ 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.
ടൂറിസം മേഖലയിൽ അതിവേഗം വളർച്ച കൈവരിച്ച് സൗദി അറേബ്യ. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം, വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ ആഗോള തലത്തിൽ സൗദി അറേബ്യ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു.
Results 1-10 of 989