പ്രായം 18നും 28നും ഇടയിലാണോ? സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം

Mail This Article
കോട്ടയം ∙ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാരും കുടുംബശ്രീയും ചേർന്നൊരുക്കുന്ന ഗസ്റ്റ് സർവീസ് അസോഷ്യേറ്റ് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) നാലു മാസത്തെ സൗജന്യ തൊഴിൽ പരിശീലന പരിപാടിക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രായം 18– 28. വ്യക്തിത്വ വികസനം, സ്പോക്കൺ ഇംഗ്ലിഷ്, അടിസ്ഥാന കംപ്യൂട്ടർ പരിശീലനം എന്നിവ കോഴ്സിന്റെ ഭാഗമാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് യൂണിഫോം, പഠന സാമഗ്രികൾ, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നൽകും. കോട്ടയം ജില്ലയിലാണ് പരിശീലനം. പരിശീലന കാലയളവിൽ ഉപയോഗിക്കാൻ സ്മാർട് ടാബ് വിദ്യാർഥികൾക്ക് ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റും പ്ലേസ്മെന്റും ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 8281567197, 7306499934
ഒാൺലൈനായി അപേക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ വിശദവിവരങ്ങൾ നൽകുക.
https://tinyurl.com/2yaafpmf