ടി.എ. ജാഫർ മെമ്മോറിയൽ ഫുട്ബോൾ 6ന് അബുദാബിയിൽ

Mail This Article
ദുബായ് ∙ കേരള ഫുട്ബോളിലെ മിഡ് ഫീൽഡറും കേരളം ചരിത്രത്തിൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമംഗവും പരിശീലകനുമായ ടി.എ. ജാഫറിന്റെ സ്മരണാർഥം അബുദാബി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഏപ്രിൽ 6ന് ഫുട്ബോൾ മത്സരം നടത്തും. ജാഫറിന്റെ കുടുംബാംഗങ്ങളാണ് സംഘാടകർ. അബുദാബി വി 7 എഫ്സിയും കേരള എക്സ്പാട്രിയറ്റ് ഫുട്ബോൾ അസോസിയേഷനുമായി (കെഫ) സഹകരിച്ചാണ് മത്സരം നടത്തുന്നത്. ഒറ്റദിവസംകൊണ്ട് പൂർത്തിയാകുന്ന മത്സരത്തിൽ 8 ടീമുകൾ പങ്കെടുക്കും.
ട്രോഫി ജാഫറിന്റെ ഭാര്യ സോഫിയ പ്രകാശനം ചെയ്തു. മക്കളായ ബൈജു അസീസ്, സഞ്ജു, കെഫ പ്രസിഡന്റ് ജാഫർ ഒറവങ്കര, സെക്രട്ടറി സന്തോഷ് കരിവള്ളൂർ, വൈസ് പ്രസിഡന്റ് ഹാരിസ് വള്ളുവനാട്, പി.കെ. അബീർ എന്നിവരും പങ്കെടുത്തു.