ADVERTISEMENT

ഇരിട്ടി∙ നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിനു മുന്നോടിയായി കർശന മാർഗനിർദേശങ്ങൾ നൽകി ഇരിട്ടി നഗരസഭ. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. 

 ജൈവമാലിന്യങ്ങൾ കൃത്യമായി ഉറവിടത്തിൽ സംസ്കരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകി കൈമാറുന്നതിനും തീരുമാനമായി. നഗരസഭയുടെ നേതൃത്വത്തിൽ സ്ഥിര സമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ, വ്യാപാരി - വ്യവസായി സംഘടനാ ഭാരവാഹികൾ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികൾ, ഓഡിറ്റോറിയം നടത്തിപ്പുകാർ, സ്കൂൾ അധികൃതർ, വിവിധ ഓഫിസ് മേധാവികൾ, മത സ്ഥാപന - സംഘടനാ പ്രതിനിധികൾ, ബ്യൂട്ടിഷ്യൻ സംഘടനാ ഭാരവാഹികൾ, ഗ്രന്ഥശാല പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, മത്സ്യം - മാംസ വിൽപനക്കാർ എന്നിവരുടെ യോഗം വിളിച്ചു ചേർത്താണു തീരുമാനം.  നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപന മേധാവികൾക്കെതിരെ 2016ലെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം നടപടികൾ സ്വീകരിക്കും.

ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സ്ഥിരസമിതി അധ്യക്ഷ കെ.സോയ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, അബ്ദുൽ സത്താർ, കെ.പി.രാമകൃഷ്ണൻ, കെ.റഫീക്ക്, അയൂബ് പൊയിലൻ, ഒ.ബിജേഷ്, രാമകൃഷ്ണൻ എഴുത്തൻ എന്നിവർ പ്രസംഗിച്ചു.

പ്രധാന നിർദേശങ്ങൾ:

∙ കടകളിൽ നിന്ന് ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിനു പ്രത്യേക ബിന്നുകൾ സ്ഥാപിക്കും.
∙ ഹരിത പെരുമാറ്റം ചട്ടം ഉറപ്പാക്കുന്നതിനായി മുഴുവൻ ഓഫിസുകളിലും നോഡൽ ഓഫിസർമാരെ നിശ്ചയിക്കും. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
∙ ആരാധനാലയങ്ങളുടെ നടത്തിപ്പിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com