ADVERTISEMENT

പാലാ ∙ ജനറൽ ആശുപത്രി കെട്ടിടത്തിന്റെ മുറ്റം മുഴുവനും ടൈലുകൾ പാകി നഗരസഭ മനോഹരമാക്കി. ടാറിങ്ങും കോൺക്രീറ്റും പൊളിഞ്ഞും മണ്ണും മെറ്റലും ഇളകിയും കിടന്നിരുന്ന ആശുപത്രി മുറ്റം ടൈലുകൾ പാകിയതോടെ മനോഹരമായി. മഴയത്ത് ചെളിയും വേനലിൽ പൊടിശല്യവുമായി കിടന്നിരുന്ന ആശുപത്രി പരിസരം ഇന്റർലോക്ക് ടൈലുകൾ വിരിച്ചതോടെ രോഗികൾക്കും എത്തുന്ന വാഹനങ്ങൾക്കും സൗകര്യമായി. കുണ്ടും കുഴിയും മെറ്റൽ ചീളുകളും ഒഴിവായി പൊടിശല്യവും ഇല്ലാതായി.

ആശുപത്രി അധികൃതരുടെയും രോഗികളുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലുള്ള നഗരസഭാ കൗൺസിൽ തുക കണ്ടെത്തി പദ്ധതി നടപ്പാക്കിയത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ വഴിയാണ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയത്. ഓഫിസ്, മോർച്ചറി, മെഡിക്കൽ സ്റ്റോർ, എക്സ്റേ ഭാഗങ്ങളും ടൈലുകൾ പാകി നവീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com