ADVERTISEMENT

കോട്ടയം ∙ പകൽ മുഴുവൻ കോടിമതയിലെ വാഹന വർക്‌ഷോപ്പിലാണെങ്കിലും ‘ദ്രൗപദി’ക്കു പ്രണയത്തോടെ ചാർത്താൻ കല്യാണ സൗഗന്ധികം തേടിപ്പോകുന്ന ‘ഭീമ’ന്റെ മനസ്സാണു രാഹുലിന്.ക്രെയിൻ അറ്റകുറ്റപ്പണിയും നിർമാണവും നടക്കുന്ന കമ്പനിയിൽ പകൽ ഫിറ്ററായും  രാത്രി ആട്ടവിളക്കിനു മുൻപിൽ നളനും ഭീമനും കൃഷ്ണനുമായുള്ള വേഷപ്പകർച്ച.  കളിയരങ്ങിൽ കഥകളിയുടെ സൗഗന്ധികമൊഴുകുന്ന ചുട്ടിയെഴുത്തിൽ അനുഗ്രഹത്തിന്റെ ‘പച്ച’പ്പ് ചേർത്തു കെട്ടിയാണു രാഹുലിന്റെ ജീവിതം.

കഥകളിയിൽ പച്ച വേഷങ്ങളോടാണു താൽപര്യം.കുടമാളൂർ പാലത്തിൻചിറയിൽ കെ.ജി.ജയചന്ദ്രന്റെയും സുപ്രിയയുടെയും മകനാണു രാഹുൽ. 8–ാം ക്ലാസ് മുതൽ കഥകളി അഭ്യസിക്കുന്നു. കലാമണ്ഡലം ഭാഗ്യനാഥാണ് ആദ്യ ഗുരു. കഥകളി നടനും അധ്യാപകനുമായ കുടമാളൂർ മുരളീകൃഷ്ണന്റെ ശിക്ഷണത്തിൽ പിന്നീടു പഠനം. 10–ാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി മത്സരത്തിൽ എ ഗ്രേഡ് നേടി.കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പാലാ സെന്റ് തോമസ് കോളജ്, ഏറ്റുമാനൂർ ഗവ. ഐടിഐ എന്നിവിടങ്ങളിലാണു വിദ്യാഭ്യാസം.

രാഹുൽ ജയചന്ദ്രൻ സന്താന ഗോപാലം കഥകളിയിൽ 
കൃഷ്ണന്റെ വേഷത്തിൽ.
രാഹുൽ ജയചന്ദ്രൻ സന്താന ഗോപാലം കഥകളിയിൽ കൃഷ്ണന്റെ വേഷത്തിൽ.

കഥകളിയിലെ അഭിനയസാധ്യതയാണു തന്നെ ആകർഷിച്ചതെന്ന് രാഹുൽ. കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും എങ്ങനെ ഉൾക്കൊള്ളണമെന്നും അത് ഭാവാഭിനയത്തിലൂടെയും അംഗചലനങ്ങളിലൂടെയും രംഗത്ത് എങ്ങനെ അവതരിപ്പിക്കണമെന്നുമുള്ള പഠനം തുടരുകയാണ്. മിക്ക ദിവസങ്ങളിലും പ്രമുഖ നടന്മാരോടൊപ്പം അരങ്ങ് കിട്ടാറുണ്ടെന്നും രാഹുൽ പറഞ്ഞു. അച്ഛൻ ജയചന്ദ്രനും കഥകളി പഠിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com